നഗരസഭയിൽ വിവാദം ഒഴിയുന്നില്ല; സെക്രട്ടറിയുടെ ബോർഡ് അപ്രത്യക്ഷമായി
text_fieldsപുനലൂർ: നഗരസഭയിൽ ഭരണാധികാരികളും ജീവനക്കാരും തമ്മിലുള്ള അസ്വാരസ്യം അവസാനിക്കുന്നില്ല. സെക്രട്ടറിയുടെ പേരും സ്ഥാനവും രേഖപ്പെടുത്തിയ ബോർഡ് അപ്രത്യക്ഷമായതാണ് അവസാന വിവാദം.
ചൊവ്വാഴ്ച വൈകുന്നതുവരെ സെക്രട്ടറിയുടെ ഓഫിസിന് മുന്നിലുണ്ടായിരുന്ന ബോർഡ് ഇല്ലാതായത് ബുധനാഴ്ച രാവിലെയാണ് ശ്രദ്ധയിൽപെട്ടത്. ഭരണസമിതി അംഗങ്ങളുമായുള്ള പ്രശ്നങ്ങളെ തുടർന്ന് അവധിയിലായിരുന്ന സെക്രട്ടറി തിങ്കളാഴ്ച എത്തിയപ്പോൾ ഓഫിസ് മുറിയുടെ താക്കോൽ മാറ്റിയത് കാരണം രണ്ട് മണിക്കൂർ കാത്തിരിക്കേണ്ടി വന്നിരുന്നു.
നഗരസഭയിലെ സി.സി.ടി.വി ദൃശ്യങ്ങൾ സൂക്ഷ്മമായി പരിശോധിച്ചെങ്കിലും ആരാണ് ബോർഡ് മാറ്റിയതെന്ന് കണ്ടെത്താനായില്ല. ബോർഡ് കാണാതായത് സംബന്ധിച്ച് ചെയർപേഴ്സൺ നിമ്മി എബ്രഹാമിെൻറ നിർദേശാനുസരണം സെക്രട്ടറി പൊലീസിൽ പരാതി നൽകി.

