പരപ്പാർ തടാകത്തിൽ ഇനി കുട്ടികൾക്കും കുട്ടസവാരി
text_fieldsതെന്മല പരപ്പാർ തടാകത്തിൽ രക്ഷിതാക്കൾക്കൊപ്പം എത്തിയ കുട്ടിയുടെ കുട്ട സവാരി
പുനലൂർ: തെന്മല പരപ്പാർ തടാകത്തിൽ കുട്ടികൾക്കും ഇനി കുട്ടസവാരി ആസ്വദിക്കാം. 20 കുട്ടികൾക്ക് ആവശ്യമായ ലൈഫ് ജാക്കറ്റ് അടക്കം സുരക്ഷ ഉപകരണങ്ങൾ ശെന്തുരുണി ഇക്കോ ടൂറിസത്തിൽ എത്തിച്ചു. വെള്ളിയാഴ്ച ഇവിടെ രക്ഷാകർത്താക്കൾക്കൊപ്പം എത്തിയ കുട്ടികൾ സുരക്ഷ ഉപകരണങ്ങൾ ധരിച്ച് ആദ്യമായി കുട്ടവള്ളത്തിൽ സവാരി നടത്തി.
പരപ്പാർ തടാകത്തിൽ വെള്ളവും അപകടാവസ്ഥയും കുറവായ പള്ളംവെട്ടി എർത്ത് ഡാമിലാണ് വനം വകുപ്പ് കുട്ടസവാരി നടത്തുന്നത്. സുരക്ഷ കാരണങ്ങളാൽ മുതിർന്നവരെ മാത്രമേ ഇതിന് അനുവദിച്ചിരുന്നുള്ളൂ. കുട്ടികളടക്കം കുടുംബസമേതം സവാരിക്ക് എത്തുന്നവരെ ഇത് നിരാശരാക്കിയിരുന്നു.
ഇത് ഒഴിവാക്കാനാണ് സുരക്ഷ സംവിധാനങ്ങൾ ഒരുക്കി കുട്ടികൾക്കും സവാരിക്ക് സംവിധാനം ഒരുക്കിയത്. ഏഴ് കുട്ടകളാണ് സവാരിക്കുള്ളത്. ഒരു കുട്ടയിൽ നാല് പേർക്കുവരെ സവാരിക്ക് 400 രൂപയാണ് ഫീസ്.
ഇന്നലെ കുട്ടികൾക്ക് സുരക്ഷ ജാക്കറ്റ് വിതരണത്തിന് ഡെപ്യൂട്ടി റേഞ്ചർ ജി. സന്തോഷ് കുമാർ ഫോറസ്റ്റർ റ്റി. ജയകുമാർ, ബി.എഫ്.ഒമാരായ ശ്രീരാജ്, ബെൻസ് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

