വീട് കയറി ആക്രമിച്ചു; രണ്ടുവയസ്സുകാരനുപ്പെടെ മൂന്ന് പേർക്ക് പരിക്ക്
text_fieldsഅരുൺ മോഹനും മകനും
പുനലൂർ: രണ്ടുവയസ്സുകാരനായ കുട്ടിയെ ഉൾപ്പെടെ രാത്രിയിൽ വീടുകയറി ആക്രമിച്ച ബന്ധുവിനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ചു. വിളക്കുവെട്ടം സ്വദേശി രാജീവാണ് പിടിയിലായത്. കരവാളൂർ വയലിറക്കത്തുവീട്ടിൽ അരുൺ മോഹൻ (37), മകൻ രണ്ടു വയസ്സുകാരനായ അവനീന്ദ്ര, മാതാവ് പ്രസന്ന (60) എന്നിവരെയാണ് ആക്രമിച്ചത്. അരുൺ മോഹെൻറ ഭാര്യയുടെ ബന്ധുവാണ് ആക്രമണം നടത്തിയ രാജീവെന്ന് പൊലീസ് പറഞ്ഞു. ആക്രമണം നടന്ന ഉടൻ ഇയാളെ നാട്ടുകാർ പിടികൂടി സ്റ്റേഷനിലെത്തിച്ചു.
കഴിഞ്ഞദിവസം രാത്രി ഏഴോടെയാണ് സംഭവം. ഇരുമ്പ് ദണ്ഡുകൊണ്ടുള്ള ആക്രമണത്തിൽ അരുൺ മോഹെൻറ തലക്കും കൈക്കും പരിക്കേറ്റു. മകൻ അവനീന്ദ്രയുടെ തലക്ക് മുറിവുണ്ട്. മൂന്ന് തയ്യലും ഇട്ടിട്ടുണ്ട്. അരുൺ മോഹനനെയും മകനെയും പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അരുൺ മോഹെൻറ പരാതിയെതുടർന്ന് പൊലീസ് രാജീവിനെതിരെ വധശ്രമത്തിന് കേസെടുത്തു.