പുനലൂർ: പുനരാരംഭിച്ച ചെെന്നെ എഗ്മോർ- കൊല്ലം സ്പെഷൽ ട്രെയിനിൽ പുനലൂർ സ്റ്റേഷനിൽ ഇറങ്ങുന്നവരെ കോവിഡ് അടക്കമുള്ളവ പരിശോധിക്കാൻ സ്റ്റേഷനിൽ പ്രത്യേക കേന്ദ്രം തുടങ്ങി.
സംസ്ഥാനം കടന്നുവരുന്നതിന് പ്രത്യേകമായുള്ള പോർട്ടലിൽ പേര് രജിസ്റ്റർ ചെയ്യണം. ഇതരസംസ്ഥാന തൊഴിലാളികൾ അടക്കമുള്ളവർ ഇങ്ങോട്ട് വരുന്നതിന് ഇവിടെ സ്പോൺസർ ഉണ്ടാകണം. വരുന്നവരുടെ ക്വാറൻറീൻ സംവിധാനത്തിനായാണിത്. ഇവിടുള്ളവരാെണങ്കിൽ വീടുകളിൽ ക്വാറൻറീനിൽ കഴിഞ്ഞാൽ മതി.
ഇന്നലെ ഒരു സ്ത്രീ ഉൾപ്പെടെ എട്ട് യാത്രക്കാരാണ് പുനലൂരിൽ ഇറങ്ങിയത്. കോട്ടയം, വിതുര, പിറവന്തൂർ, പിടവൂർ തുടങ്ങിയ ഭാഗങ്ങളിലുള്ളവരായിരുന്നു.
ഇവരുടെ വിവരങ്ങൾ ശേഖരിച്ച് മറ്റ് നടപടികൾക്കായി പുനലൂർ താലൂക്ക് ഡെപ്യൂട്ടി തഹസിൽദാർ എ.എം. അഷ്റഫ്, സെക്ടറൽ മജിസ്ട്രേറ്റ് ദീപ്തി, പുനലൂർ സ്റ്റേഷൻ ഓഫിസർ ബിനു വർഗീസ് എന്നിവരുടെ നേതൃത്വത്തിൽ സംഘം എത്തിയിരുന്നു. എന്നാൽ, ആരോഗ്യ പ്രവർത്തകരാരും എത്തിയില്ല.