ചൂട് കുറക്കാന്‍ ഓല മേഞ്ഞൊരു ഓട്ടോറിക്ഷ
text_fieldsചൂട് പ്രതിരോധിക്കാൻ
ഓട്ടോറിക്ഷയ്ക്ക് മുകളില്‍
ഓലകള്‍ കെട്ടി വച്ചിരിക്കുന്നു
പുനലൂര്‍: ചൂട് പ്രതിരോധിക്കാൻ പുത്തൻ പരീക്ഷണവുമായി ഓട്ടോറിക്ഷ ഡ്രൈവർ. ചെമ്മന്തൂർ നാലാം നമ്പർ സ്റ്റാൻഡിൽ കേന്ദ്രീകരിച്ച് ഓട്ടം നടന്ന പുനലൂർ സ്വദേശി ശശിയാണ് ഓട്ടോറിക്ഷക്ക് മുകളിൽ ഓല മേഞ്ഞ് സർവീസ് നടന്നത്. ശശി ഉച്ചക്ക് ശേഷമാണ് പുനലൂരിലെ സ്റ്റാൻഡിൽ എത്തുക. ഇതോടെ ചൂട് ഉച്ചസ്ഥായിയിലെത്തും. ചൂട് അസഹ്യമാകുമ്പോൾ ഡ്രൈവർക്കോ യാത്രക്കാർക്കോ വാഹനത്തിനുള്ള യാത്ര ചെയ്യാൻ കഴിയാറില്ല.
ഇതേ തുടർന്നാണ് ശശി തുമ്പോലകൾ വെട്ടി ഓട്ടോറിക്ഷക്ക് മുകളിൽ കെട്ടിവച്ചിരിക്കുന്നത്. ഓല മുകളില്‍ ഉള്ളതിനാല്‍ തന്നെ ചൂട് പകുതിയോളം കുറയുമെന്ന് ഇദ്ദേഹം പറയുന്നു.ചൂട് വർധിച്ചാല്‍ അടുത്ത ദിവസങ്ങളിൽ ഓല മെടഞ്ഞ് അതിൽ വെള്ളവും നനച്ച് ഓടാനാണ് തീരുമാനം. കഴിഞ്ഞ രണ്ടാഴ്ചയിലേറെയായി കഠിനമായ ചൂടാണ് പുനലൂരിൽ അനുഭവപ്പെടുന്നത്. 39 ഡിഗ്രി ചൂട് വരെ രേഖപ്പെടുത്തി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

