മിന്നൽ പ്രളയശേഷം കുറ്റാലം വീണ്ടും തുറന്നു
text_fieldsകുറ്റാലം വെള്ളച്ചാട്ടം ഞായറാഴ്ച തുറന്നപ്പോൾ
പുനലൂർ: മിന്നൽ പ്രളയം സൃഷ്ടിച്ച അപകടത്തെ തുടർന്ന് അടച്ചിട്ട കുറ്റാലം അരുവി സഞ്ചാരികൾക്ക് വീണ്ടും തുറന്നുകൊടുത്തു. ഞായറാഴ്ച രാവിലെ മുതൽ ഇവിടത്തെ മെയിൻ ഫാൾസ്, പഴയകുറ്റാലം തുടങ്ങിയ അഞ്ച് വെള്ളച്ചാട്ടങ്ങളിലും വലിയ തിരക്ക് അനുഭവപ്പെട്ടു.
കഴിഞ്ഞ 17ന് ഉച്ചക്ക് പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ പഴയകുറ്റാലത്ത് കുടുംബത്തോടൊപ്പം കുളിച്ചുകൊണ്ടിരുന്ന തിരുനെൽവേലി സ്വദേശി പ്ലസ് ടു വിദ്യാർഥി മരിച്ചു. ഇതോടെയാണ് അരുവികളിൽ വിനോദ സഞ്ചാരികൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്. തൊട്ടടുത്തുള്ള ആര്യാങ്കാവ് പാലരുവിയിലും ആവശ്യത്തിന് വെള്ളമായെങ്കിലും തുറക്കാൻ വനം അധികൃതർ തയാറായിട്ടില്ല. ഇവിടെ എത്തുന്നവർ തൊട്ടടുത്തുള്ള എസ്റ്റേറ്റുകളിലെ വെള്ളച്ചാട്ടങ്ങളിലും കുറ്റാലത്തും എത്തുന്നുണ്ട്.

