Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നിരവധി കേസുകളിലെ പ്രതി പുനലൂരിൽ പിടിയിൽ

text_fields
bookmark_border
നിരവധി കേസുകളിലെ പ്രതി പുനലൂരിൽ പിടിയിൽ
cancel
camera_alt

അ​റ​സ്റ്റി​ലാ​യ

മു​കേ​ഷ്

പുനലൂർ: മോഷണമടക്കം നിരവധി കേസുകളിലെ പ്രതിയെ പുനലൂർ പൊലീസ് അറസ്റ്റ് ചെയ്തു. വാളക്കോട് താമരപ്പള്ളി പന്നിക്കോണം ചരുവിള പുത്തൻവീട്ടിൽ പി. മുകേഷ് (32) ആണ് പിടിയിലായത്. ആഗസ്റ്റിൽ ഇയാളും കൂട്ടാളികളും ചേർന്ന് പുനലൂർ കൂനംകുഴിയിൽ നിന്ന് ബൈക്ക് മോഷണം നടത്തി ഒളിവിൽ പോകുകയായിരുന്നു. കലയനാട് നിന്ന് ഇൻസ്‌പെക്ടർ രാജേഷ് കുമാറിന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.

പിടികൂടിയ സമയം ഇയാൾ അരയിൽ കരുതിയിരുന്ന കത്തി എടുത്ത് പൊലീസിനെ ആക്രമിക്കാൻ ശ്രമിച്ചു. തുടർന്ന് പൊലീസ് ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തുകയായിരുന്നു. ഇയാൾ ആറുമാസം മുമ്പ് പത്തനാപുരം സ്റ്റേഷനിലെ പൊലീസുകാരെ ആക്രമിച്ചു.

ആ കേസിലും കാസർകോട് ചീമേനി പൊലീസ് സ്റ്റേഷനിലെ പോക്സോ കേസിലും ഉൾപ്പടെ ജാമ്യത്തിൽ കഴിഞ്ഞു വരുകയാണ്. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Accused in several cases arrested in Punalur
Next Story