Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightPunalurchevron_rightനിരവധി കേസുകളിലെ പ്രതി...

നിരവധി കേസുകളിലെ പ്രതി ബൈക്ക് മോഷണത്തിന് പിടിയിൽ

text_fields
bookmark_border
നിരവധി കേസുകളിലെ പ്രതി ബൈക്ക് മോഷണത്തിന് പിടിയിൽ
cancel

പു​ന​ലൂ​ർ: നി​ര​വ​ധി മോ​ഷ​ണ കേ​സു​ക​ളി​ലെ പ്ര​തി പു​ന​ലൂ​രി​ൽ ബൈ​ക്ക് ഉ​ൾ​പ്പെ​ടെ മോ​ഷ​ണ​ത്തി​ന് പി​ടി​യി​ലാ​യി. ക​ൽ​പ​റ്റ കോ​ട്ട​ത്ത​റ തൊ​മ്മ​ൻ വ​ള​പ്പി​ൽ വീ​ട്ടി​ൽ ഹം​സ (43)യെ​യാ​ണ് പു​ന​ലൂ​ർ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. കാ​ര്യ​റ വ​ള്ള​ക്ക​ട​വ് മു​സ്‌​ലിം പ​ള്ളി ഉ​സ്താ​ദ് ആ​രം​പു​ന്ന റി​യാ​സ് മ​ൻ​സി​ലി​ൽ മി​ദി​ലാ​ജി​ന്‍റെ ബൈ​ക്ക്, ചെ​മ്മ​ന്തൂ​രി​ലെ ചി​ല ക​ട​ക​ളി​ൽ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ന​ട​ന്ന മോ​ഷ​ണം എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്.

ക​ഴി​ഞ്ഞ ഒ​മ്പ​തി​ന് പ​ക​ൽ പു​ന​ലൂ​ർ ചൗ​ക്ക റോ​ഡി​ലെ കു​റ്റി​ക്കാ​ട് ജു​മ മ​സ്ജി​ദ് സ​മീ​പം റോ​ഡ​രി​കി​ൽ നി​ന്നാ​ണ് ബൈ​ക്ക് മോ​ഷ​ണം പോ​യ​ത്. ബൈ​ക്ക് ഇ​വി​ടെ വെ​ച്ചി​ട്ട് കൊ​ല്ല​ത്ത് പോ​യ​താ​യി​രു​ന്നു മി​ദി​ലാ​ജ്. പ​ള്ളി​യി​ലെ സി.​സി.​ടി.​വി ദൃ​ശ്യ​ത്തി​ൽ അ​ജ്ഞാ​ത​ൻ ബൈ​ക്ക് കൊ​ണ്ട് പോ​കു​ന്ന​ത്​ ക​ണ്ടു. കൂ​ടാ​തെ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ചെ​മ്മ​ന്തൂ​ർ ഭാ​ഗ​ത്ത് ചി​ല ക​ട​ക​ളി​ലും ചെ​റി​യ തോ​തി​ൽ മോ​ഷ​ണം ന​ട​ന്നി​രു​ന്നു. ഇ​വി​ടെ​നി​ന്നും ല​ഭി​ച്ച കാ​മ​റ ദൃ​ശ്യ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ട്രാ​ഫി​ക് ക​ൺ​ട്രോ​ൾ റൂം ​എ​സ്.​ഐ റോ​യി​യും സം​ഘ​വു​മാ​ണ് പ്ര​തി​യെ ടൗ​ണി​ൽ നി​ന്നും പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളി​ൽ നി​ന്നും 10,510 രൂ​പ​യും ക​ണ്ടെ​ടു​ത്തു.

മോ​ഷ്ടി​ച്ച ബൈ​ക്ക് ചെ​ങ്കോ​ട്ട​യി​ലു​ണ്ടെ​ന്ന് പ്ര​തി പ​റ​ഞ്ഞെ​ങ്കി​ലും അ​വി​ടെ ക​ണ്ടെ​ത്തി​യി​ല്ല. വ​ട​ക്ക​ൻ ജി​ല്ല​ക​ളി​ൽ വി​വി​ധ പൊ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ ഇ​യാ​ൾ​ക്കെ​തി​രെ 30 ഓ​ളം മോ​ഷ​ണ കേ​സു​ക​ൾ ഉ​ണ്ടെ​ന്നും ജ​യി​ൽ ശി​ക്ഷ അ​നു​ഭ​വി​ച്ചി​ട്ടു​ണ്ടെ​ന്നും പൊ​ലീ​സ് പ​റ​ഞ്ഞു. പു​ന​ലൂ​ർ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ്​ ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:punalurbike theft
News Summary - Accused in many cases arrested for bike theft
Next Story