വാളക്കോട്ട് ഗാബിയൻ ഭിത്തി നിര്‍മിക്കാന്‍ 91 ലക്ഷം അനുവദിച്ചു
text_fieldsദേശീയപാതയില്‍ വാളക്കോട് മണ്ണിടിച്ചിലുണ്ടായ ഭാഗം
പുനലൂര്‍ : കൊല്ലം-തിരുമംഗലം ദേശീയപാതയില്‍ മണ്ണിടിച്ചിൽമൂലം അപകടാവസ്ഥയിലായ വാളക്കോട്ട് ഗാബിയൻ ഭിത്തി നിര്‍മിക്കാന്‍ 91 ലക്ഷം രൂപയുടെ അടങ്കലിന് ദേശീയപാത അതോറിറ്റി അംഗീകാരം. ഇത് സംബന്ധിച്ച് എൻ.എച്ച് പുനലൂര്‍ സബ്ഡിവിഷൻ അടങ്കൽ കണക്കാക്കി സമർപ്പിച്ചത്. ഫണ്ട് അനുവദിക്കുന്നമുറക്ക് സംരക്ഷണ ഭിത്തി നിർമാണം ആരംഭിക്കും.
റെയിൽവേ ലൈൻ കടന്നു പോകുന്നതിന്റെ മുകൾ ഭാഗത്തായി ദേശീയപാതയുടെ ആറു മീറ്ററോളമാണ് കഴിഞ്ഞ മാസം തകർന്നത്. അപകടാവസ്ഥ ഒഴിവാക്കാൻ ഇവിടെ ബാരിക്കേഡും മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിച്ചിട്ടുണ്ട്. ഇതോടൊപ്പം തെന്മല ഡാം റോഡിലും ഗാബിയന്‍ ഭിത്തി നിര്‍മിക്കാനുള്ള 36 ലക്ഷത്തിന്റെ പദ്ധതിക്കും അനുമതിയായി.

