Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആര്യങ്കാവിൽ 300 കിലോ നിരോധിത പുകയില ഉൽപന്നം പിടികൂടി

text_fields
bookmark_border
ആര്യങ്കാവിൽ 300 കിലോ നിരോധിത പുകയില ഉൽപന്നം പിടികൂടി
cancel
camera_alt

ആര്യങ്കാവിൽ എക്സൈസ് സംഘം പിടികൂടിയ പാൻമസാലയും പ്രതികളും

പുനലൂർ: തമിഴ്നാട്ടിൽനിന്ന് ചരക്കുലോറിയിൽ കൊണ്ടുവന്ന 300 കിലോയോളം നിരോധിത പുകയില ഉൽപന്നം ആര്യങ്കാവിൽ എക്സൈസ് സംഘം പിടികൂടി.

സംഭവത്തിൽ ചെങ്കോട്ട വല്ലം സ്വദേശികളായ രാമൻ, വിഘ്‌നേഷ് എന്നിവരെ അറസ്​റ്റ് ചെയ്തു. മഞ്ഞൾ വേസ്​റ്റി​െൻറ മറവിൽ വെള്ളിയാഴ്ച രാത്രിയിലാണ് ഇത് കൊണ്ടുവന്നത്. 50 കിലോഗ്രാം തൂക്കം വരുന്ന ആറ് ചാക്കുകളിൽ നിറച്ചായിരുന്നു കടത്ത്.

ചെക്പോസ്​റ്റ് ഇൻസ്‌പെക്ടർ സി.ബി. വിജയകുമാറിെൻറ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ അസി. ഇൻസ്‌പെക്ടർ വിനോദ് ശിവറാം, പ്രിവൻറിവ് ഓഫിസർ ഷിഹാബുദീൻ, സി.ഇ.ഒമാരായ വിനു, നന്ദകുമാർ എന്നിവർ പങ്കെടുത്തു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 300 kg tobacco product seized at aryankavu
Next Story