Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കൂട്ടിക്കട റെയിൽവേ മേൽപാലം; നടപടി നീളുന്നതിൽ പ്രതിഷേധം

text_fields
bookmark_border
കൂട്ടിക്കട റെയിൽവേ മേൽപാലം; നടപടി നീളുന്നതിൽ പ്രതിഷേധം
cancel
camera_alt

കൂ​ട്ടി​ക്ക​ടയി​ലെ ഗ​താ​ഗ​ത​കു​രു​ക്ക്

കൊട്ടിയം: കൂട്ടിക്കടയിൽ മേൽപാലം നിർമിക്കാനുള്ള തുടർനടപടികൾ നീളുന്നതിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ. മേൽപാലത്തിന് സർക്കാർ അനുമതി ലഭിക്കുകയും സ്ഥലം അളന്ന് മാപ്പിങ് പൂർത്തിയായിട്ടും നാളിതുവരെ ഫണ്ട് അനുവദിക്കാത്തതിനാൽ പാലം വാഗ്ദാനമായി മാറി. രൂക്ഷമായ ഗതാഗത കുരുക്കാണ് നിലവിൽ കൂട്ടിക്കട റയിൽവേ ഗേറ്റിലുണ്ടാകുന്നത്.

നാല് റോഡുകൾ ചേരുന്ന കൂട്ടിക്കടയുടെ നടുവിലാണ് റെയിൽവേ ഗേറ്റ്. കഴിഞ്ഞ ദിവസങ്ങളിൽ മയ്യനാട് റെയിൽവെ ഗേറ്റ് അടച്ചിട്ടപ്പോൾ മണിക്കൂറുകളോളം വലിയ കുരുക്കാണ് ഉണ്ടായത്. കൂട്ടിക്കടയിലെ റെയിൽവേ സിഗ്നൽ സംവിധാനം മയ്യനാട് നിന്നു മാറ്റി പരവൂരിലാക്കിയതാണ് വലിയ ബുദ്ധിമുട്ടാണ്ടാക്കിയത്. ഗതാഗത തിരക്ക് കാരണം റെയിൽവേ ഗേറ്റ് അടക്കാൻ കഴിയാത്തതിനാൽ ഗേറ്റിനടുത്ത് ട്രെയിൻ നിർത്തേണ്ട സാഹചര്യവും നിരവധി തവണ ഉണ്ടായിട്ടുണ്ട്. പലപ്പോഴും നാലും അഞ്ചും ട്രെയിൻ പോകുന്നത് വരെ ഗേറ്റ് തുറന്നക്കാതെ അടച്ചിട്ട് ബുദ്ധിമുട്ടിക്കുകയും ചെയ്യുന്നു.

ഫണ്ട് അനുവദിച്ച് പാലം യാഥാർഥ്യമാക്കണമെന്ന് കൂട്ടിക്കട മസ്ജിദ് ഓഡിറ്റോറിയത്തിൽ ചേർന്ന ആക്ഷൻ കൗൺസിൽ യോഗം തീരുമാനിച്ചു. റെയിൽവേ മേൽപാലത്തിനായി സ്ഥലം അക്വയർ ഇട്ടിരിക്കുന്നതിനാൽ പലർക്കും സ്ഥലം വിൽക്കാനാവാത്ത അവസ്ഥയുണ്ട്. സ്ഥലം ഏറ്റെടുത്തപ്പോൾതന്നെ വീടുകൾ മാറി പോയവരുമുണ്ട്. ഇവർക്കൊന്നും ഇതുവരെ ഏറ്റെടുത്ത വസ്തുവിന്റെ വിലപോലും ലഭിച്ചില്ല. ഇരവിപുരം, മയ്യനാട് വില്ലേജുകളില്‍ ഉള്‍പ്പെട്ട 99.48 ആര്‍സ് സ്ഥലമാണ് മേൽപാലത്തിനായി ഏറ്റെടുക്കുക. ഭൂമി ഏറ്റെടുക്കല്‍, പുനരധിവാസം എന്നിവയുടെ ചുമതലയുള്ള ഡെപ്യൂട്ടി കലക്ടര്‍ (എല്‍.എ) നേരിട്ട് സ്ഥലപരിശോധന നടത്തിയാണ് പുനരധിവാസ പുനഃസ്ഥാപന പാക്കേജ് തയാറാക്കിയത്. ഇതുപ്രകാരം, 96,12,000 രൂപയാണ് നഷ്ടപരിഹാര ഇനത്തില്‍ നല്‍കുക.

വീട് നഷ്ടപ്പെടുന്ന 15 പേര്‍ക്ക് 4,60,000 രൂപ വീതവും വാണിജ്യ സ്ഥാപനങ്ങള്‍ നടത്തുന്ന രണ്ടുപേര്‍ക്ക് രണ്ടുലക്ഷം വീതവും ചെറുകിട വ്യാപാര സ്ഥാപനം നടത്തിവരുന്ന 17 പേര്‍ക്ക് ഒരു ലക്ഷം രൂപ വീതവും ഇവയില്‍ ജോലി ചെയ്തിരുന്ന 17 പേര്‍ക്ക് 36,000 രൂപ വീതവുമാണ് അനുവദിക്കാന്‍ കഴിഞ്ഞ ഫെബ്രുവരിയിൽ പുറത്തുവന്ന കരടില്‍ നിര്‍ദേശമുണ്ടായത്. സമരം ശക്തമാക്കാനായി ചേർന്ന യോഗത്തിൽ ആക്ഷൻ കൗൺസിൽ ഭാരവാഹികളായി സതീഷ് കുമാർ (കൺവീനർ), എസ്. ഷബീർ (ചെയർമാൻ), വിജയകുമാർ (ട്രഷറർ), വൈസ് ചെയർമാൻമാരായി നാസർ അനസ് തങ്ങൾ, സജാദ്, സഹീർ, ജോയന്‍റ് കൺവീനർമാരായി നബീൽ, അഫ്സൽ, ഇക്ബാൽ, എന്നിവരെ തെരഞ്ഞെടുത്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Protest Over Delay in Kottikada Railway Overbridge Work
Next Story