Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മന്ത്രിക്ക് ലോട്ടറി വാങ്ങിയയച്ച് പ്രതിഷേധം

text_fields
bookmark_border
കെ.എസ്.ആർ.ടി.സി ജീവനക്കാരാണ് മന്ത്രിയുടെ ഓഫിസ് വിലാസത്തിൽ ലോട്ടറി അയച്ച് പ്രതിഷേധിച്ചത്
മന്ത്രിക്ക് ലോട്ടറി വാങ്ങിയയച്ച് പ്രതിഷേധം
cancel
camera_alt

കെ.​എ​സ്.​ആ​ർ.​ടി.​സി എം​പ്ലോ​യീ​സ് അ​സോ​സി​യേ​ഷ​ന്‍റെ

നേ​തൃ​ത്വ​ത്തി​ൽ മ​ന്ത്രി​ക്ക്​ ലോ​ട്ട​റി ടി​ക്ക​റ്റ്​ എ​ടു​ക്കാ​ൻ

യാ​ത്ര​ക്കാ​രി​ൽ​നി​ന്ന് ബ​ക്ക​റ്റ് പി​രി​വ് ന​ട​ത്തു​ന്നു

Listen to this Article

കൊല്ലം: കേരള ലോട്ടറി ഓണം ബംപർ അടിക്കുകയാണെങ്കിൽ ശമ്പളം നൽകാം എന്ന മന്ത്രിയുടെ പ്രസ്താവനക്കെതിരെ വൻപ്രതിഷേധം. കൊല്ലം യൂനിറ്റിൽ പ്രതീകാത്മകമായി ജീവനക്കാരിൽനിന്നും യാത്രക്കാരിൽനിന്നും ഒരു രൂപ വീതം പിരിച്ച പണം ഉപയോഗിച്ച് ലോട്ടറി ടിക്കറ്റ് വാങ്ങി മന്ത്രിയുടെ ഓഫിസ് വിലാസത്തിൽ അയച്ച് കെ.എസ്.ആർ.ടി.സി ജീവനക്കാർ പ്രതിഷേധിച്ചു. കെ.എസ്.ആർ.ടി.ഇ.എ(സി.ഐ.ടി.യു) ജില്ല സെക്രട്ടറി കെ. അനിൽകുമാർ ഉദ്ഘാടനം ചെയ്തു.

ജീവനക്കാരെയും സ്ഥാപനത്തെയും മോശപ്പെടുത്തുന്ന ഇത്തരത്തിലുള്ള പ്രസ്താവനകൾ മന്ത്രിയുടെ ഭാഗത്തു നിന്ന് ഉണ്ടായാൽ മുന്നണിമര്യാദ മാറ്റിവെച്ച് മന്ത്രിക്കെതിരെ ജനങ്ങളെ സംഘടിപ്പിച്ച് പ്രതിഷേധങ്ങൾ സംഘടിപ്പിക്കുമെന്ന് ജില്ല സെക്രട്ടറി പറഞ്ഞു. കൊല്ലം യൂനിറ്റ് പ്രസിഡന്‍റ് ഡി. രാജ്മോഹനൻ, സെക്രട്ടറി പി. സതീഷ് കുമാർ, ട്രഷറർ എം. അനിൽകുമാർ, യൂനിറ്റ് ജോയന്‍റ് സെക്രട്ടറി വി. ഹനീഷ് എന്നിവർ നേതൃത്വം നൽകി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Protest against buying lottery for the minister
Next Story