പൊലീസ് സ്റ്റേഷൻ വളപ്പിൽ ഉഗ്രസ്ഫോടനം
text_fieldsസ്ഫോടനത്തിൽ തകർന്ന ജനൽ പാളികൾക്ക് സമീപം നിൽക്കുന്ന പൊലീസ്
കടയ്ക്കൽ(കൊല്ലം): കടയ്ക്കൽ പൊലീസ് സ്റ്റേഷൻ വളപ്പിൽ ഉഗ്ര സ്ഫോടനം. അതിന്റെ ആഘാതത്തിൽ സ്റ്റേഷന്റെയും പൊലീസ് ക്വാർട്ടേഴ്സിന്റെയും ജനൽ ചില്ലുകൾ തകർന്നു. നിർവീര്യമാക്കാതെ കുഴിച്ചിട്ട പടക്കങ്ങളാണ് പൊട്ടിത്തെറിച്ചതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ ആർക്കും പരിക്കില്ല. ബുധനാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. ക്വാർട്ടേഴ്സുകൾക്ക് ഇടയിലുള്ള സ്ഥലത്താണ് സ്‌ഫോടനം നടന്നത്. ചപ്പുചവറുകൾ കൂടിക്കിടക്കുന്ന സ്ഥലമാണിത്.
തൊണ്ടിമുതലായ വാഹനങ്ങൾ ഉൾപ്പെടെ ഇവിടെയാണ് നിർത്തിയിരുന്നത്. 2018, 2019 കാലത്ത് അനധികൃതമായി വിറ്റതിന് പിടിച്ചെടുത്ത പടക്കങ്ങൾ കുഴിച്ചിട്ട സ്ഥലത്ത് ശക്തമായ ചൂടിൽ പൊട്ടിത്തെറിയുണ്ടായെന്നാണ് പൊലീസ് ഭാഷ്യം. ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തി. കൊട്ടാരക്കര ഡിവൈ.എസ്.പിയെ അന്വേഷണത്തിന് ചുമതലപ്പെടുത്തി. റൂറൽ എസ്.പി വിഷ്ണുപ്രദീപ്, കൊട്ടാരക്കര ഡി.വൈ.എസ്.പി , മന്ത്രി ജെ. ചിഞ്ചുറാണി, യു.ഡി.എഫ് സ്ഥാനാർഥി എം.എം നസീർ തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു. സ്ഫോടനത്തിന് തൊട്ടുമുമ്പ് അവിടെ കളിക്കുന്ന കുട്ടികൾ മാറിയതിനാൽ വൻ ദുരന്തം ഒഴിവായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

