വൈദ്യുതി തൂൺ മറിഞ്ഞുവീണു; നാലു വയസ്സുകാരിക്ക് ഗുരുതര പരിക്ക്
text_fieldsഉറുകുന്ന് അണ്ടൂർപച്ചയിൽ ദേശീയ പാതയോരത്ത് ഇറക്കിയിട്ടിരിക്കുന്ന വൈദ്യുതി തൂൺ.
ഇതിൽ ഒരെണ്ണം വീണാണ് നാല് വയസ്സുകാരിക്ക് ഗുരുതര പരിക്കേറ്റത്
പുനലൂർ: പാതയോരത്ത് ഇറക്കിയിട്ടിരുന്ന വൈദ്യുതി കോൺക്രീറ്റ് തൂൺ മറിഞ്ഞു ദേഹത്തുവീണ് നാലു വയസ്സുകാരിക്ക് ഗുരുതര പരിക്കേറ്റു. ഉറുകുന്ന് അണ്ടൂർപച്ച കോളനിയിൽ ബിനു- സിനിമോൾ ദമ്പതികളുടെ മകൾ അനുശ്രീയാണ് അപകടത്തിൽപെട്ടത്.
അരക്ക് താഴെ കാലുകൾക്കടക്കം ഗുരുതര പരിക്കേറ്റതിനാൽ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച ഉച്ചക്കായിരുന്നു അപകടം. അലക്കിയ തുണി പാതയോരത്ത് വിരിച്ചിടാൻ മാതാവിനൊപ്പമെത്തിയതായിരുന്നു കുട്ടി. പാതയോരത്ത് കളിക്കുമ്പോൾ സമീപത്ത് ഇറക്കിയിട്ടിരുന്ന പോസ്റ്റുകളിൽ ഒരെണ്ണം കുട്ടിയുടെ ദേഹത്തേക്ക് വീഴുകയായിരുന്നു. അപകടനിലയിലാണ് ഇവിടെയടക്കം ദേശീയ പാതയോരത്ത് പലയിടത്തും പോസ്റ്റ് ഇറക്കിയിട്ടിരിക്കുന്നത്.
കയറ്റിറക്കിന്റെ സൗകര്യാർഥം പാടെയാണ് തൂൺ അടുക്കിവെച്ചിരിക്കുന്നത്. വാഹനാപകടങ്ങൾക്കും ഇതിടയാക്കുമെന്ന് ആശങ്കയുണ്ട്.

