Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightതീച്ചൂടിൽ തണലായി...

തീച്ചൂടിൽ തണലായി പൊലീസ് സംഘടനകളും സിറ്റി പൊലീസും

text_fields
bookmark_border
distributing drinking water and sunglasses
cancel
camera_alt

​പൊ​ലീ​സ്​ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് കു​ടി​വെ​ള്ളവും സ​ൺ​ഗ്ലാ​സു​ക​ളു​ം വി​ത​ര​ണ​ം ചെയ്യുന്നതിന്‍റെ ഉദ്ഘാടനം സി​റ്റി പൊ​ലീ​സ് മേ​ധാ​വി വി​വേ​ക് കു​മാ​ർ നിർവഹിക്കുന്നു

കൊ​ല്ലം: ക​ത്തു​ന്ന പ​ക​ൽ ചൂ​ടി​ൽ ജോ​ലി ചെ​യ്യു​ന്ന പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ആ​ശ്വാ​സ​മൊ​രു​ക്കി കൊ​ല്ലം സി​റ്റി പൊ​ലീ​സും കേ​ര​ള പൊ​ലീ​സ് അ​സോ​സി​യേ​ഷ​ൻ, കേ​ര​ള പൊ​ലീ​സ് ഓ​ഫി​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ കൊ​ല്ലം സി​റ്റി ജി​ല്ല ക​മ്മി​റ്റി​ക​ളും. പൊ​ലീ​സു​കാ​ർ​ക്കു​ള്ള കു​ടി​വെ​ള്ള വി​ത​ര​ണ​വും കു​ട വി​ത​ര​ണ​വും ഇ​ന്ത്യ​ൻ ഫി​സി​യോ തെ​റാ​പ്പി​സ്റ്റ് അ​സോ​സി​യേ​ഷ​ൻ കൊ​ല്ലം ബ്രാ​ഞ്ച് ന​ൽ​കി​യ സ​ൺ​ഗ്ലാ​സു​ക​ളു​ടെ വി​ത​ര​ണ​വും ന​ട​ത്തി. സി​റ്റി പൊ​ലീ​സ് മേ​ധാ​വി വി​വേ​ക് കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ഡീ​ഷ​ന​ൽ എ​സ്.​പി എം.​കെ. സു​ൽ​ഫി​ക്ക​ർ, കൊ​ല്ലം അ​സി. ക​മീ​ഷ​ണ​ർ അ​നു​രൂ​പ്, വെ​സ്റ്റ് ഐ.​എ​സ്.​എ​ച്ച്.​ഒ ബി.​എം. ഷാ​ഫി, ട്രാ​ഫി​ക് എ​സ്.​ഐ ഗോ​പ​കു​മാ​ർ, ഫി​സി​യോ തെ​റാ​പ്പി​സ്റ്റ് അ​സോ​സി​യേ​ഷ​ൻ കൊ​ല്ലം ബ്രാ​ഞ്ച് ക​ൺ​വീ​ന​ർ എം.​കെ. മ​ഹേ​ഷ്, സെ​ക്ര​ട്ട​റി അ​ജ​യ​ഘോ​ഷ്, സി. ​ജെ​റി, കെ.​പി.​ഒ.​എ ജി​ല്ല സെ​ക്ര​ട്ട​റി ജി​ജു സി. ​നാ​യ​ർ, സം​സ്ഥാ​ന നി​ർ​വാ​ഹ​ക സ​മി​തി അം​ഗം സു​നി, കെ.​പി.​എ ജി​ല്ല സെ​ക്ര​ട്ട​റി സി. ​വി​മ​ൽ​കു​മാ​ർ, പ്ര​സി​ഡ​ന്‍റ്​ എ​ൽ. വി​ജ​യ​ൻ, സം​ഘ​ട​ന ഭാ​ര​വാ​ഹി​ക​ളാ​യ ടി. ​ക​ണ്ണ​ൻ, എ​സ്. മ​നു, കെ.​ജി. ദി​ലീ​പ് കു​മാ​ർ, പി. ​പ്ര​ദീ​പ് കു​മാ​ർ, ഷ​ഹീ​ർ എ​സ്. അ​പ്പു, സ​ജി​നി, നെ​രൂ​ദ, ബി​നൂ​പ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kollam Newsdrinking waterumbrellacity policePolice organizationsSunglasses
News Summary - Police organizations and city police became warmth in fire
Next Story