പെൺകുട്ടിയെ ശല്യപ്പെടുത്തിയത് ചോദ്യം ചെയ്തതിന് യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച സംഘം പിടിയിൽ
text_fieldsഷിയാസ്, റെനീഫ്
കൊല്ലം: കോളജ് വിദ്യാർഥിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച സംഘം പിടിയിൽ. വടക്കേവിള അയത്തിൽ ഗാന്ധിനഗർ -68 മനക്കര തെക്കതിൽ വീട്ടിൽ എസ്. ഷിയാസ് (19), അയത്തിൽ ജി.വി നഗർ 53 കാവുങ്കൽ തെക്കതിൽ വീട്ടിൽ ആർ. റെനീഫ് (20) എന്നിവരാണ് പിടിയിലായത്. തിങ്കളാഴ്ച ഉച്ചയോടെ ടി.കെ.എം കോളജ് ലൈബ്രറി ഹാളിന് മുന്നിൽെവച്ചാണ് കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചത്.
മൂന്നാം വർഷ വിദ്യാർഥിയായ മുഹമ്മദ് ആസിഫിനാണ് കുത്തേറ്റത്. ഇയാളുടെ സുഹൃത്തിെൻറ ബന്ധുവായ പെൺകുട്ടിയെ ഷിയാസ് ഫോണിൽ വിളിച്ച് ശല്യപ്പെടുത്തിയിരുന്നു. ഇതിനെക്കുറിച്ച് ചോദിച്ചതിെൻറ വിരോധത്തിലാണ് രണ്ടാം വർഷ വിദ്യാർഥികളായ ഇവർ ആസിഫിനെ ആക്രമിച്ചത്. തുടർന്ന് റെനീഫ് കൈവശമുണ്ടായിരുന്ന കത്തി ഉപയോഗിച്ച് ആഴത്തിൽ കുത്തി മുറിവേൽപിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. പൊലീസ് സംഘം പ്രതികളെ സംഭവസ്ഥലത്തുനിന്ന് പിടികൂടുകയായിരുന്നു.
കിളികൊല്ലൂർ ഇൻസ്പെക്ടർ കെ. വിനോദിെൻറ നേതൃത്വത്തിൽ എസ്.ഐമാരായ എ.പി. അനീഷ്, വി.എസ്. ശ്രീനാഥ്, ജയൻ കെ. സക്കറിയ, സന്തോഷ്, ജാനസ് പി. ബേബി എ.എസ്.ഐ ഡെൽഫിൻ ബോണിഫസ്, സി.പി.ഒമാരായ സാജൻ, ഷാജി എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

