തീർഥാടകരുടെ വാഹനം മറിഞ്ഞു
text_fieldsആര്യങ്കാവ് എൽ.പി.എസിന് സമീപം തീർഥാടകർ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപെട്ടപ്പോൾ
പുനലൂർ: തീർഥാടകർ സഞ്ചരിച്ചിരുന്ന ടെമ്പോ ട്രാവലർ നിയന്ത്രണം വിട്ടുമറിഞ്ഞു. കുട്ടികളടക്കമുള്ളവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. വ്യാഴാഴ്ച രാവിലെ പത്തോടെ ദേശീയപാതയിൽ ആര്യങ്കാവ് ഗവ.എൽ.പി.എസിന് സമീപമായിരുന്നു അപകടം. കമുകുംചേരിയിൽനിന്ന് അച്ചൻകോവിൽ ക്ഷേത്രദർശനത്തിന് വന്നവരാണ് അപകടത്തിലായത്. എതിരെവന്ന ലോറിക്ക് വശംകൊടുക്കാൻ നേരത്ത് ട്രാവലർ ബാരിക്കേടും തകർത്ത് ഓടയിലേക്ക് മറിയുകയായിരുന്നു. ഓടയിൽ കാടുമൂടിക്കിടന്നതിനാൽ കുഴി മനസ്സിലാക്കാൻ ഡ്രൈവർക്ക് കഴിയാതിരുന്നതാണ് അപകടത്തിനിടയാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

