കൊല്ലം മെഡിക്കല്‍ കോളജ് ആശുപത്രിയിൽ ഫാര്‍മസിയും ലബോറട്ടറിയും ഉടൻ
text_fieldsകൊല്ലം സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ ആശുപത്രി ഡെവലപ്മെന്റ് സൊസൈറ്റിയുടെ ജനറൽബോഡി യോഗം
കൊല്ലം: സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ ആശുപത്രി ഡെവലപ്മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തിലുള്ള ഫാര്‍മസിയുടെയും ലബോറട്ടറിയുടെയും പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കും. 13 സ്റ്റാഫ് നഴ്സുമാരുടെയും ആറ് ഫാര്‍മസിസ്റ്റുകളുടെയും ഒഴിവുകളിലേക്ക് നിയമനം നടത്തും. ആശുപത്രിയുടെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിന് സ്വകാര്യ സ്ഥാപനങ്ങളില്‍നിന്ന് ലഭിക്കുന്ന സി.എസ്.ആര് ഫണ്ട് കാര്യക്ഷമമായി പ്രയോജനപ്പെടുത്തണമെന്നും യോഗം നിർദേശിച്ചു. കലക്ടര്‍ അഫ്സാന പര്‍വീൺ അധ്യക്ഷതവഹിച്ചു. എന്‍.കെ. പ്രേമചന്ദ്രന് എം.പി, ജി.എസ്. ജയലാല്‍ എം.എല്‍.എ, മന്ത്രി കെ.എന്‍. ബാലഗോപാലിന്റെ പ്രതിനിധി രഘുനാഥന്, മന്ത്രി വീണ ജോര്‍ജിന്റെ പ്രതിനിധി സേതുമാധവന്, മന്ത്രി ജെ. ചിഞ്ചുറാണിയുടെ പ്രതിനിധി എ.ജെ. അനില്‍, ഡെപ്യൂട്ടി മെഡിക്കല്‍ സൂപ്രണ്ട് ഗോപകുമാര്‍, ഡെപ്യൂട്ടി മെഡിക്കല്‍ സൂപ്രണ്ട് പി.വി. ബെന്നി, ലേ സെക്രട്ടറി ഷീന എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

