വെറുതെ ഒരു സ്റ്റേഡിയം
text_fieldsകുണ്ടയം കാരംമൂട്ടിലെ പത്തനാപുരം സ്പോര്‍ട്സ് ഹബ് കെട്ടിടം
പത്തനാപുരം: മേഖലയിലെ ഏറ്റവും വലിയ സ്റ്റേഡിയമെന്ന പേരില്‍ തുറന്ന സ്പോര്‍ട്സ് ഹബ് നശിക്കുന്നു. ഉദ്ഘാടനത്തിനുശേഷം ഹബ് പ്രവര്‍ത്തനം ആരംഭിച്ചില്ല. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഉപയോഗപ്പെടുത്താന്‍ കഴിയുന്ന രീതിയിലാണ് കുണ്ടയം കാരംമൂട്ടില്‍ കെട്ടിടം നിര്‍മിച്ചത്.
കെ.ബി. ഗണേഷ് കുമാര്‍ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽനിന്ന് 1.46 കോടി ചെലവഴിച്ചാണ് സ്റ്റേഡിയം പൂര്‍ത്തീകരിച്ചത്. വോളിബാൾ, ബാസ്കറ്റ് ബാൾ, ഹോക്കി, കബഡി, ബാഡ്മിന്റൺ തുടങ്ങിയ കായിക ഇനങ്ങൾ പരിശീലിക്കാനും മത്സരത്തിനും സൗകര്യമുണ്ട്. നീന്തല്‍ പരിശീലനത്തിനായി കുളവും ഒരുക്കിയിരുന്നു.
2020 നവംബറിൽ ഉദ്ഘാടനം നടത്തിയെങ്കിലും തുടര്‍ന്ന് പ്രവര്‍ത്തിച്ചില്ല. കെ.എസ്.ഇ.ബി സിവില്‍ എൻജിനീയറിങ് വിഭാഗത്തിനായിരുന്നു നിർമാണ ചുമതല. പത്തനാപുരം ഗ്രാമപഞ്ചായത്തിനാണ് സംരക്ഷണചുമതല. എന്നാല്‍ തുടര്‍പ്രവര്‍ത്തനങ്ങള്‍ ഒന്നും ഉണ്ടായില്ല. വശങ്ങളില് കാടുകയറിയും ഉള്‍ഭാഗത്ത് മാലിന്യം നിറഞ്ഞും സ്റ്റേഡിയം ഉപയോഗശൂന്യമാണിപ്പോള്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

