Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightPathanapuramchevron_rightയുവാവിന്‍റെ മരണം:...

യുവാവിന്‍റെ മരണം: ഓണ്‍ലൈന്‍ ചാനല്‍ ഉടമ അറസ്റ്റിൽ

text_fields
bookmark_border
arrest
cancel
camera_alt

അ​നീ​ഷ്

ച​ന്ദ്ര​ന്‍

പ​ത്ത​നാ​പു​രം : സ​മൂ​ഹ മാ​ധ്യ​മ​ത്തി​ൽ പോ​സ്റ്റി​ട്ട ശേ​ഷം യു​വാ​വ് ആ​ത്മ​ഹ​ത്യ ചെ​യ്ത സം​ഭ​വ​ത്തി​ല്‍ ഓ​ണ്‍ലൈ​ന്‍ ചാ​ന​ല്‍ ഉ​ട​മ​യെ അ​റ​സ്റ്റ് ചെ​യ്തു. പ​ട്ടാ​ഴി​യി​ലെ സ്പോ​ട്ട് ന്യൂ​സ് ഓ​ണ്‍ലൈ​ന്‍ ചാ​ന​ൽ ഉ​ട​മ കോ​ളൂ​ര്‍മു​ക്ക് കോ​ളൂ​ര്‍ വീ​ട്ടി​ല്‍ അ​നീ​ഷ് ച​ന്ദ്ര​നെ (36) യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് പ​ട്ടാ​ഴി കാ​വു​വി​ള​യി​ൽ ര​ഞ്ജു പൊ​ടി​യ​ന്‍ ആ​ത്മ​ഹ​ത്യ ചെ​യ്ത​ത്.​സം​ഭ​വ​ത്തി​ൽ അ​സ്വ​ഭാ​വി​ക മ​ര​ണ​ത്തി​ന് കു​ന്നി​ക്കോ​ട് പൊ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു. സ​മീ​പ​വാ​സി​യും ബ​ന്ധു​വു​മാ​യ ആ​ളു​ടെ മ​ര​ണ​ത്തി​ൽ വീ​ട്ടു​കാ​ർ​ക്ക് പ​ങ്കു​ണ്ടെ​ന്ന് പ​റ​ഞ്ഞ് ര​ഞ്ജു ഫെ​യ്സ് ബു​ക്കി​ൽ വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പ് പോ​സ്റ്റി​ട്ടി​രു​ന്നു. ഓ​ണ്‍ലൈ​ന്‍ ചാ​ന​ൽ ര​ണ്ട് ദി​വ​സം മു​മ്പ് ഇത്​ വാർത്തയാക്കി. പോ​സ്റ്റ് ച​ര്‍ച്ച ചെ​യ്യ​പ്പെ​ട്ട​തോ​ടെ സം​ഭ​വ​ത്തി​ല്‍ കു​ന്നി​ക്കോ​ട് പൊ​ലീ​സ് സ്വ​മേ​ധ​യ കേ​സെ​ടു​ക്കു​ക​യാ​യി​രു​ന്നു.

ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ര​ഞ്ജു​വി​നെ വെ​ള്ളി​യാ​ഴ്ച കു​ന്നി​ക്കോ​ട് പൊ​ലീ​സ് ചോ​ദ്യം ചെ​യ്തു. തു​ട​ർ​ന്ന് ഓ​ൺ​ലൈ​ൻ ചാ​ന​ൽ ഉ​ട​മ​യാ​ണ്​ മ​ര​ണ​ത്തി​ന് കാ​ര​ണ​ക്കാ​ര​നെ​ന്ന് ഫേ​സ്​ ബു​ക്കി​ൽ പോ​സ്റ്റ് ചെ​യ്​​ത ശേ​ഷം ര​ഞ്ജു അ​ത്മ​ഹ​ത്യ ചെ​യ്യു​ക​യാ​യി​രു​ന്നു. ആ​ത്മ​ഹ​ത്യ പ്രേ​ര​ണ​ക്കു​റ്റം ചു​മ​ത്തി​യാ​ണ് അ​നീ​ഷി​നെ അറസ്റ്റ്​ ചെയ്തത്​. ഇ​യാ​ളെ പ​ത്ത​നാ​പു​രം കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:deatharrestonline channel owner
News Summary - Youth's death-Online channel owner arrested
Next Story