യുവതിയുടെ മാല പൊട്ടിച്ചുകടന്ന യുവാവ് അറസ്റ്റിൽ
text_fieldsപത്തനാപുരം: വിളക്കുടി ഇളമ്പലിൽ ബന്ധുവീട്ടിലെത്തിയ യുവതിയുടെ കഴുത്തിൽ കിടന്ന മാല പൊട്ടിച്ചുകടന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് കാക്കവയൽചോല പറമ്പിൽ വീട്ടിൽ യദുകൃഷ്ണൻ (24) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു കേസിനാസ്‌പദമായ സംഭവം.
കരവാളൂർ സ്വദേശിനിയുടെ മാല, ഇളമ്പലിലെ ബന്ധുവീട്ടിൽ നിന്നും യദുകൃഷ്ണൻ പൊട്ടിച്ചെടുത്തെന്നായിരുന്നു കേസ്. സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പരാതിക്കാരിയിൽനിന്ന് കൂടുതൽ വിവരങ്ങൾ ശേഖരിച്ചാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സി.സി.ടി.വി ദൃശ്യങ്ങളിൽ പരാതിക്കാരിയും യദുകൃഷ്ണനും ഒരുമിച്ച് നടന്നുപോകുന്നതായി കണ്ടെത്തി.
ഇൻസ്റ്റഗ്രാമിലൂടെ ഇരുവരും പരിചയപ്പെട്ടതാണെന്നും യുവതിയെ കാണാൻ പ്രതി സ്ഥലത്ത് എത്തിയതാണെന്നും വ്യക്തമായി. യുവതി നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

