ജനവാസമേഖലയില്‍ പുലി
text_fieldsപുന്നല കടശ്ശേരിയില്‍ ഇറങ്ങിയ പുലി കൊന്ന ആട്
പത്തനാപുരം: പുന്നല കടശ്ശേരിയില്‍ പുലിയുടെ ആക്രമണം. ജനവാസമേഖലയിലിറങ്ങിയ പുലി ആടിനെ പിടിച്ചു. കടശ്ശേരി വലിയകാവിൽ രാകേഷ് ഭവനത്തിൽ രമണിയമ്മയുടെ രണ്ട് ആടുകളെയാണ് പുലി പിടിച്ചത്. ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. വീടിന് സമീപത്തെ കൂട്ടില്‍ കെട്ടിയിരുന്ന ആടുകളെയാണ് പുലി പിടികൂടിയത്. ഒരെണ്ണത്തിന്റെ കഴുത്തില്‍ പിടിച്ച് കൊല്ലുകയും മറ്റൊന്നിനെ കാട്ടിലേക്ക് കൊണ്ടുപോകുകയും ചെയ്തു.
ഒരു മാസത്തിനിടെ നാലാം തവണയാണ് കടശ്ശേരി മേഖലയില്‍ വന്യമൃഗങ്ങളുടെ ആക്രമണം ഉണ്ടാകുന്നത്.
വനാതിര്‍ത്തിയിലെ ജനവാസമേഖലക്ക് ചുറ്റും സംരക്ഷണവേലികള്‍ നിർമിക്കണമെന്നാവശ്യം ശക്തമാകുന്നുണ്ട്.

