ഫാമിങ് കോര്പറേഷൻ ജീവനക്കാരനെ മര്‍ദിച്ചവർ പിടിയിൽ
text_fieldsപ്രതികള്‍
പത്തനാപുരം: സംസ്ഥാന ഫാമിങ് കോർപറേഷന് ചിതൽവെട്ടി എസ്റ്റേറ്റിലെ സെക്യൂരിറ്റി ജീവനക്കാരനെ മർദിച്ച സംഭവത്തില്‍ രണ്ടുപേർ അറസ്റ്റിലായി. മണ്ണായിക്കോണം പ്ലാവിളപുത്തൻവീട്ടിൽ നൗഷാദ് (43), നടുമുരുപ്പ് നാദിർഷ മൻസലിൽ മുസ്തഫ എന്ന നാദിർഷ (30) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. എറണാകുളം സ്വദേശി ആന്റണിക്കാണ് (55) മര്‍ദനമേറ്റത്.
തിങ്കളാഴ്ച ചിതൽവെട്ടി എസ്റ്റേറ്റിൽ ചീട്ടുകളിയിൽ ഏർപ്പെട്ടിരുന്ന സംഘത്തെ എസ്റ്റേറ്റിൽ നിന്നു പുറത്താക്കുന്നതിനായി എത്തിയപ്പോഴായിരുന്നു മര്‍ദ്ദനം. ആന്റണി പത്തനാപുരം ഗവ.ആശുപത്രിയിൽ ചികിത്സയിലാണ്. പത്തനാപുരം ഇൻസ്പെക്ടർ ജയകൃഷ്ണന്റെ നിർദേശാനുസരണം എസ്.ഐ ശരലാൽ, സിവിൽ പൊലീസ് ഓഫിസർമാരായ സൂരജ്, ശ്രീജിത്ത്, അബു താഹിർ എന്നിവരടങ്ങിയ സംഘമാണ് ചൊവ്വാഴ്ച വെളുപ്പിന് പ്രതികളെ പിടികൂടിയത്.

