Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightPathanapuramchevron_rightകാണാതായ...

കാണാതായ യുവാവിനെപ്പറ്റിയുള്ള അന്വേഷണം എങ്ങുമെത്തിയില്ല

text_fields
bookmark_border
missing
cancel

പ​ത്ത​നാ​പു​രം: ക​ട​ശ്ശേ​രി​യി​ല്‍നി​ന്ന്​ കാ​ണാ​താ​യ യു​വാ​വി​നെ​പ്പ​റ്റി​യു​ള്ള അ​ന്വേ​ഷ​ണം എ​ങ്ങു​മെ​ത്തി​യി​ല്ല.

പൊ​ലീ​സും വ​ന​പാ​ല​ക​രും കാ​ട്ടി​നു​ള്ളി​ല്‍ തി​ര​ച്ചി​ല്‍ ന​ട​ത്തി. വ​നാ​തി​ര്‍ത്തി​യി​ലെ താ​മ​സ​ക്കാ​ര​നാ​യ പി​റ​വ​ന്തൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ പൂ​ങ്കു​ള​ഞ്ഞി ക​ട​ശ്ശേ​രി മു​ക്ക​ലം​പാ​ട് തെ​ക്കെ​ക്ക​ര ല​തി​ക​വി​ലാ​സം ര​വീ​ന്ദ്ര​ന്‍-​ല​തി​ക ദ​മ്പ​തി ക​ളു​ടെ മ​ക​ന്‍ രാ​ഹു​ലി​നെ ക​ഴി​ഞ്ഞ 19 മു​ത​ലാ​ണ് കാ​ണാ​താ​യ​ത്. മൊ​ബൈ​ല്‍ ഫോ​ണ്‍ മാ​ത്ര​മാ​ണ് വീ​ട്ടി​ല്‍ നി​ന്നും കൊ​ണ്ടു​പോ​യി​ട്ടു​ള്ള​ത്.

പ​ത്ത​നാ​പു​രം പൊ​ലീ​സും സൈ​ബ​ര്‍ സെ​ല്ലും ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ 20ന്​ ​പു​ല​ര്‍ച്ച മൂ​ന്നി​ന്​ ശേ​ഷ​മാ​ണ് ഫോ​ണ്‍ സ്വി​ച്ച് ഓ​ഫ് ആ​യ​തെ​ന്ന് മ​ന​സ്സി​ലാ​യി​ട്ടു​ണ്ട്. നാ​ല് ദി​വ​സ​മാ​യി നാ​ട്ടു​കാ​ര്‍ വ​ന​മേ​ഖ​ല​യി​ലും ബ​ന്ധു​വീ​ടു​ക​ളി​ലും അ​ന്വേ​ഷ​ണം ന​ട​ത്തി​യി​രു​ന്നു.

ശ​നി​യാ​ഴ്ച ആ​യി​ര​വി​ല്ലി കോ​ണ്‍ വ​ന​മേ​ഖ​ല​യി​ല്‍നി​ന്ന്​ ല​ഭി​ച്ച ര​ക്ത​സാ​മ്പി​ളു​ക​ള്‍ തി​രു​വ​ന​ന്ത​പു​രം ഫോ​റ​ന്‍സി​ക് ലാ​ബി​ല്‍ അ​യ​ച്ചി​ട്ടു​ണ്ട്. പ​രി​ശോ​ധ​ന​ഫ​ലം ര​ണ്ട് ദി​വ​സ​ത്തി​ന​കം ല​ഭി​ക്കും. മാ​താ​പി​താ​ക്ക​ളെ അ​ട​ക്കം ചോ​ദ്യം ചെ​യ്യു​മെ​ന്ന് പ​ത്ത​നാ​പു​രം സി.​ഐ രാ​ജീ​വ് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:missing casepathanapuram
Next Story