Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightPathanapuramchevron_rightസിസ്റ്റം തകരാറിൽ...

സിസ്റ്റം തകരാറിൽ തന്നെ, പേവിഷബാധയേറ്റ് മരിച്ച കുട്ടിയുടെ കുടുംബത്തിന് ഇനിയും നീതിയില്ല

text_fields
bookmark_border
സിസ്റ്റം തകരാറിൽ തന്നെ, പേവിഷബാധയേറ്റ് മരിച്ച കുട്ടിയുടെ കുടുംബത്തിന് ഇനിയും നീതിയില്ല
cancel
camera_alt

നി​യ ഫൈ​സ​ൽ

പ​ത്ത​നാ​പു​രം: ആ​രോ​ഗ്യ​മേ​ഖ​ല​യി​ൽ ‘സി​സ്റ്റം’ ത​ക​രാ​റി​ലാ​ണെ​ന്ന് ഉ​റ​പ്പി​ച്ചു​പ​റ​യു​ക​യാ​ണ് പേ​വി​ഷ​ബാ​ധ​യേ​റ്റ് മ​രി​ച്ച കു​ട്ടി​യു​ടെ മാ​താ​വ് എ​ൻ. ഹ​ബീ​റ. ആ​രോ​ഗ്യ​മ​ന്ത്രി​യി​ൽ ഇ​നി പ്ര​തീ​ക്ഷ ഇ​ല്ലെ​ന്നും ന​ഷ്ട​പ​രി​ഹാ​രം പോ​ലും കി​ട്ടി​യി​ട്ടി​ല്ലെ​ന്നും ഹ​ബീ​റ ‘മാ​ധ്യ​മ’ ത്തോ​ട് പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ഏ​പ്രി​ൽ എ​ട്ടി​നാ​ണ് കു​ന്നി​ക്കോ​ട് ശാ​സ്ത്രി ജ​ങ്ഷ​ൻ ജാ​സ്മി​ൻ മ​ൻ​സി​ലി​ൽ നി​യ ഫൈ​സ​ലി​നെ(​എ​ട്ട്) തെ​രു​വു​നാ​യു​ടെ ക​ടി​യേ​റ്റ്​ ചി​കി​ത്സ​ക്കാ​യി പു​ന​ലൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. അ​ന്നേ​ദി​വ​സം ഉ​ച്ച​ക്ക് 1.20ന് ​ടെ​സ്റ്റ്‌ ഡോ​സ് ഇ​ൻ​ജ​ക്ഷ​നും, 2.20ന് ​ഫു​ൾ ഡോ​സ് ഇ​ൻ​ജ​ക്ഷ​നും ന​ൽ​കി.

താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ മ​ക​ൾ​ക്ക് കു​ത്തി​വെ​പ്പ് എ​ടു​ത്ത​തി​ലെ പാ​ക​പ്പി​ഴ അ​ന്നു​ത​ന്നെ ഹ​ബീ​റ ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു. എ​ന്നാ​ൽ കാ​ര്യ​ങ്ങ​ൾ മ​ന​സ്സി​ലാ​ക്കാ​തെ, അ​പാ​ക​ത ഇ​ല്ലെ​ന്നാ​ണ് അ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി പ്ര​തി​ക​രി​ച്ച​ത്. ഇ​തി​നി​ടെ തി​രു​വ​ന​ന്ത​പു​രം എ​സ്.​എ.​ടി ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ മേ​യ് അ​ഞ്ചി​ന് നി​യ ഫൈ​സ​ൽ മ​ര​ണ​മ​ട​ഞ്ഞു. ഏ​റെ കോ​ളി​ള​ക്കം സൃ​ഷ്ടി​ച്ച വി​ഷ​യ​ത്തി​ൽ പി​ന്നീ​ട് ഒ​ന്നും സം​ഭ​വി​ച്ചി​ല്ല.

അ​ധി​കാ​രി​ക​ൾ തി​രി​ഞ്ഞു​നോ​ക്കാ​താ​യ​തോ​ടെ, ഹ​ബീ​റ പി​ന്നീ​ട് നി​യ​മ​പോ​രാ​ട്ട​ത്തി​ന് ഇ​റ​ങ്ങു​ക​യാ​യി​രു​ന്നു. ആ​ദ്യം ആ​ശു​പ​ത്രി​യി​ൽ​നി​ന്നും വി​വ​രാ​വ​കാ​ശ നി​യ​മ പ്ര​കാ​രം വി​വ​ര​ങ്ങ​ൾ തേ​ടാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും വി​ചി​ത്ര​മ​റു​പ​ടി​യു​മാ​യി അ​ധി​കൃ​ത​ർ ത​ടി ത​പ്പി. അ​പ്പീ​ൽ ന​ൽ​കി​യെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല. തു​ട​ർ​ന്ന്, ആ​ശു​പ​ത്രി​യി​ലെ മൂ​ന്ന് ഡോ​ക്ട​ർ​മാ​ർ​ക്കും സൂ​പ്ര​ണ്ടി​നു​മെ​തി​രെ ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​റി​ൽ ഹ​ബീ​റ പു​ന​ലൂ​ർ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. അ​വി​ടെ​നി​ന്ന് നീ​തി​കി​ട്ടി​യി​ല്ലെ​ന്ന് ഹ​ബീ​റ പ​റ​യു​ന്നു. തു​ട​ർ​ന്ന് കോ​ട​തി​യി​ൽ അ​ഭി​ഭാ​ഷ​ക​ൻ മു​ഖേ​ന കേ​സ് ഫ​യ​ൽ ചെ​യ്തി​രി​ക്കു​ക​യാ​ണ്.

അ​ന്വേ​ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് വി​വി​ധ ത​ല​ത്തി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. ആ​രോ​ഗ്യ​മ​ന്ത്രി​ക്ക് 2025 മേ​യ് 22ന് ​പ​രാ​തി മെ​യി​ൽ ചെ​യ്തി​രു​ന്നു. ഇ​തി​ന് മ​റു​പ​ടി​യാ​യി 2025 ജൂ​ൺ 20ന് ​ആ​രോ​ഗ്യ കു​ടും​ബ​ക്ഷേ​മ വ​കു​പ്പ് മ​റു​പ​ടി​യും ന​ൽ​കി. ആ​രോ​ഗ്യ വ​കു​പ്പ് ഡ​യ​റ​ക്ട​റോ​ട് റി​പ്പോ​ർ​ട്ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും കു​ടും​ബ​ത്തി​ന് ധ​ന​സ​ഹാ​യം ന​ൽ​കു​ന്ന വി​ഷ​യം പ​രി​ഗ​ണി​ക്കു​ന്നു​വെ​ന്നും മ​റു​പ​ടി ന​ൽ​കി. സ്ഥ​ലം എം.​എ​ൽ.​എ​യും മ​ന്ത്രി​യു​മാ​യ കെ.​ബി. ഗ​ണേ​ഷ്‌​കു​മാ​റും വി​ഷ​യം ആ​രോ​ഗ്യ​മ​ന്ത്രി​യു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തു​മെ​ന്ന് അ​ന്ന് പ​റ​ഞ്ഞി​രു​ന്നെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ലെ​ന്ന് ഹ​ബീ​റ പ​റ​യു​ന്നു. ഓ​രോ വി​ഷ​യം ഉ​ണ്ടാ​കു​മ്പോ​ഴും അ​ടി​യ​ന്ത​ര ന​ട​പ​ടി ഉ​റ​പ്പു​ന​ൽ​കു​ന്ന ആ​രോ​ഗ്യ​മ​ന്ത്രി​യെ എ​ങ്ങ​നെ വി​ശ്വ​സി​ക്കു​മെ​ന്നും പ്ര​തീ​ക്ഷ​ക​ൾ ന​ഷ്ട​മാ​യെ​ന്നും ഹ​ബീ​റ പ​റ​യു​മ്പോ​ൾ, ആ​രോ​ഗ്യ​മേ​ഖ​ല​യി​ൽ ‘സി​സ്റ്റം’​ത​ക​രാ​റി​ലാ​ണെ​ന്ന് അ​ടി​വ​ര​യി​ട്ട് പ​റ​യേ​ണ്ടി​വ​രും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:System Failurechild diedKollamRabies-infected child dies
News Summary - The family of a child who died of rabies still has no justice despite the system's failure.
Next Story