പത്തനാപുരം: പിറവന്തൂര്‍ പഞ്ചായത്തിലെ മുള്ളുമല ആദിവാസി ഊരിലെ വിദ്യാർഥിയുടെ മരണത്തില്‍ ദൂരുഹതയുണ്ടെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ബന്ധുക്കള്‍.
കോളനിയിലെ പുഷ്പാംഗദൻ-രാധ ദമ്പതികളുടെ ഇളയ മകൾ കുങ്കു എന്ന ആർച്ച(17)യാണ് മരിച്ചത്. കഴിഞ്ഞയാഴ്ച സഹോദരിയുടെ നിർദേശപ്രകാരം കാറിലെത്തിയ ചിലർ ആര്‍ച്ചയെ കൂട്ടിക്കൊണ്ടുപോവുകയും ദിവസങ്ങള്‍ക്കുശേഷം തിരികെ എത്തിക്കുകയും ചെയ്തതായി ബന്ധുക്കള്‍ പറയുന്നു.
തുടര്‍ന്ന് ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ച കുട്ടിയെ പുനലൂർ താലൂക്ക് ഹോസ്പിറ്റലിൽ കൊണ്ടുപോയിരുന്നു. പെണ്‍കുട്ടിയുടെ മാതാവും മുമ്പ് മരണപ്പെട്ടതാണ്. മരണത്തില്‍ കേസെടുക്കണമെന്നും സമഗ്രമായ അന്വേഷണം വേണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടു.