പത്തനാപുരം: ഗാന്ധിഭവന് സന്ദര്‍ശിച്ചപ്പോള്‍ വിദ്യാര്‍ഥിനി നല്കിയ പേരത്തൈ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നല്കി സുരേഷ് ഗോപി എം.പി. ഗാന്ധിഭവനിലെ സ്ഥിരം സന്ദര്‍ശകയും പന്തളം സ്വദേശിയുമായ ജയലക്ഷ്മിയാണ് ആഗസ്റ്റ് 30ന് സുരേഷ്ഗോപിക്ക് പേരത്തൈ സമ്മാനിച്ചത്.
ഇത് പ്രധാനമന്ത്രിക്ക് നല്കി വ്യാഴാഴ്ച രാവിലെ സുരേഷ്ഗോപി ഫേസ്ബുക്കില്‍ പോസ്റ്റിട്ടു: ''പത്തനാപുരത്തുനിന്ന് ഒരു കുഞ്ഞുമോള്‍ കൊടുത്തയച്ച ചെടി അദ്ദേഹത്തിെൻറ കൈയില്‍ എത്തിയിട്ടുണ്ടെങ്കില്‍ അദ്ദേഹത്തിെൻറ ബംഗ്ലാവിെൻറ മുറ്റത്ത് ഇത് നട്ടിട്ട്, പത്തനാപുരത്തുള്ള ഒരു കുഞ്ഞിെൻറ തൈ എെൻറ മുറ്റത്ത് വളരുന്നു എന്നൊരു ഇന്ത്യന്‍ പ്രധാനമന്ത്രി പറയുന്നതും നാളെ നമുക്ക് പ്രതീക്ഷിക്കാം. എന്തായാലും ഇതൊരു വലിയ സന്ദേശമാണ്, ശുദ്ധ ജനാധിപത്യത്തിെൻറ സന്ദേശം...''. എന്നായിരുന്നു പോസ്റ്റ്.