അമ്പതോളം താറാവുകളെ തെരുവുനായ്ക്കൾ കടിച്ചുകൊന്നു
text_fieldsതെരുവുനായ് കടിച്ചുകൊന്ന താറാവുകൾ
പത്തനാപുരം: വീട്ടിൽ വളർത്തിയ അമ്പതോളം താറാവുകളെ തെരുവുനായ്കൾ കടിച്ചുകൊന്നു. പാതിരിക്കൽ നല്ലൂർ വീട്ടിൽ സുനിൽകുമാർ വളർത്തിയ താറാവുകളെയാണ് കൊന്നത്. ബുധനാഴ്ച പുലർച്ചെ മൂന്നരയോടെയാണ് സംഭവം. പറമ്പിൽ വിവിധയിനം കോഴികളെയും താറാവുകളെയും വർഷങ്ങളായി വളർത്തുന്നുണ്ട്.
പ്രവാസിയായിരുന്ന സുനിൽകുമാർ ജീവിത മാർഗ്ഗമെന്നോണമാണ് ഇവയെ വളർത്തിയിരുന്നത്. കൂട് തകർത്ത നായ്ക്കൾ അകത്തിറങ്ങിയാണ് താറാവുകളെ കടിച്ചുകൊന്നത്. മൃഗസംരക്ഷണ വകുപ്പ് ജീവനക്കാരും, പഞ്ചായത്ത് അധികൃതരും സ്ഥലത്തെത്തി. താറാവുകളെ സുനികുമാർ പുരയിടത്തിൽ കുഴിച്ചുമൂടി.
ഗ്രാമപഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ തെരുവുനായ് ശല്യം രൂക്ഷമായിട്ടും അധികൃതർ നടപടി സ്വീകരിക്കാത്തത് വ്യാപക പ്രതിഷേധത്തിന് കാരണമാകുന്നുണ്ട്. കഴിഞ്ഞ ദിവസം കുണ്ടയം മലങ്കാവ് മേഖലയിൽ എട്ട് വയസ്സുകാരി ഉൾപ്പെടെ നാല് പേരെ തെരുവുനായ് കടിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

