Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightPathanapuramchevron_rightഷോപ്സ്​ ഓണ്‍ വീല്‍സ്...

ഷോപ്സ്​ ഓണ്‍ വീല്‍സ് ബസുകള്‍ നശിക്കുന്നു

text_fields
bookmark_border
പ​ത്ത​നാ​പു​ര​ത്ത് ഷോ​പ്സ്​ ഓ​ണ്‍ വീ​ല്‍സി​ന്റെ ഭാ​ഗ​മാ​യി ത​യാ​റാ​ക്കി​യ ബ​സ്
cancel
camera_alt

പ​ത്ത​നാ​പു​ര​ത്ത് ഷോ​പ്സ്​ ഓ​ണ്‍ വീ​ല്‍സി​ന്റെ ഭാ​ഗ​മാ​യി ത​യാ​റാ​ക്കി​യ ബ​സ്

പ​ത്ത​നാ​പു​രം: കെ.​എ​സ്.​ആ​ര്‍.​ടി.​സി ഷോ​പ്സ്​ ഓ​ണ്‍ വീ​ല്‍സ് പ​ദ്ധ​തി പ​ത്ത​നാ​പു​രം ഡി​പ്പോ​യി​ല്‍ യാ​ഥാ​ർ​ഥ്യ​മാ​യി​ല്ല. പ​ദ്ധ​തി​ക്കാ​യി ത​യാ​റാ​ക്കി​യ ബ​സ് സം​ര​ക്ഷ​ണ​മി​ല്ലാ​തെ ന​ശി​ക്കു​ന്നു. ഭ​ഷ​ണ​ശാ​ല​യും പ​ച്ച​ക്ക​റി-​പ​ഴ​ങ്ങ​ള്‍ എ​ന്നി​വ​യു​ടെ വി​ല്‍പ​ന കേ​ന്ദ്ര​വു​മാ​ണ് പ​ദ്ധ​തി​യി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്.

കെ.​എ​സ്.​ആ​ര്‍.​ടി.​സി ബ​സു​ക​ള്‍ രൂ​പ​മാ​റ്റം വ​രു​ത്തി വി​വി​ധ വി​ല്‍പ​ന കേ​ന്ദ്ര​ങ്ങ​ളാ​ക്കി മാ​റ്റു​ന്ന പ​ദ്ധ​തി​യാ​ണ് ഷോ​പ്സ്​ ഓ​ണ്‍ വീ​ല്‍സ്. പ​ത്ത​നാ​പു​രം ഡി​പ്പോ​യി​ലെ ര​ണ്ട്​ ബ​സു​ക​ളാ​ണ് വി​ട്ടു​ന​ല്‍കി​യ​ത്. സ്വ​കാ​ര്യ​വ്യ​ക്തി​ക​ള്‍ക്ക് ക​രാ​ര്‍ ന​ല്‍കി​യാ​ണ് വി​ല്‍പ​ന​ശാ​ല​ക​ള്‍ ആ​രം​ഭി​ക്കു​ക. ഡി​പ്പോ​ക്കു​ള്ളി​ല്‍ രൂ​പ​മാ​റ്റം വ​രു​ത്തി​യ ബ​സി​നു​ള്ളി​ല്‍ ഭ​ക്ഷ​ണ​ശാ​ല ആ​രം​ഭി​ച്ചി​രു​ന്നു.

കൊ​ട്ടാ​ര​ക്ക​ര ഭാ​ഗ​ത്തേ​ക്ക് ബ​സു​ക​ള്‍ പാ​ര്‍ക്ക് ചെ​യ്യു​ന്നി​ട​ത്ത് അ​നു​വ​ദി​ച്ച ഷ​പ്സ്​ ഓ​ണ്‍ വീ​ല്‍സാ​ണ് ഇ​തു​വ​രെ​യും പ്ര​വ​ര്‍ത്ത​നം ആ​രം​ഭി​ക്കാ​ത്ത​ത്.

ഡി​പ്പോ ഓ​ഫി​സി​ന് സ​മീ​പം ഭ​ക്ഷ​ണ​ശാ​ല​യും കൊ​ട്ടാ​ര​ക്ക​ര ഭാ​ഗ​ത്തേ​ക്ക് ബ​സ് നി​ര്‍ത്തി​യി​ടു​ന്ന സ്ഥ​ല​ത്ത് പ​ച്ച​ക്ക​റി സ്റ്റാ​ളും ആ​രം​ഭി​ക്കാ​നാ​ണ്​ പ​ദ്ധ​തി​യു​ണ്ടാ​യി​രു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KSRTCShops on wheels
News Summary - Shops on wheels buses are dying
Next Story