കല്ലടയാറ്റില്‍ വീണ യുവാവിനായി തിരച്ചില്‍
text_fieldsകല്ലടയാറ്റില്‍ വീണ യുവാവിനായ സ്ക്കൂബാ ടീം ഇളങ്ങമംഗലം കടവില്‍ തിരച്ചില്‍ നടത്തുന്നു
പത്തനാപുരം: കല്ലടയാറ്റിൽ ഒഴുക്കിൽപ്പെട്ട യുവാവിനെ കണ്ടെത്താനായില്ല. കുണ്ടറ സ്വദേശി സുമേഷാണ് (25) കഴിഞ്ഞ ദിവസം രാത്രിയോടെ ഒഴുക്കിൽപ്പെട്ടത്.
പട്ടാഴി ശ്രീനാരായണപുരം മെതുകുമ്മേൽ ഇളങ്കമംഗലം ക്ഷേത്രത്തിനു സമീപത്തെ കടവിലാണ് കാണാതായത്. തിങ്കളാഴ്ച രാത്രി സുഹൃത്തുക്കൾക്കൊപ്പം എത്തിയതായിരുന്നു. ആറിനു മധ്യത്തിലുള്ള പാറയിലിരിക്കുകയായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. പത്തനാപുരം പൊലീസും അഗ്നി രക്ഷാസേനയുടെ സ്കൂബ ടീമും ചൊവ്വാഴ്ച രാവിലെ മുതല്‍ തിരച്ചിൽ ആരംഭിച്ചു. സ്വകാര്യ ഗ്യാസ് ഏജൻസി ജീവനക്കാരനാണ്. കഴിഞ്ഞ ദിവസം ഇവിടെ മഴയായതിനാൽ ആറ്റിലെ ജലനിരപ്പും ഉയർന്നതും കലങ്ങിയ ജലവും തിരച്ചിലിന് പ്രയാസം നേരിടുന്നുണ്ട്. വെളിച്ചക്കുറവ് കാരണം വൈകീട്ട് ഏഴോടെ തിരച്ചില്‍ അവസാനിപ്പിച്ചു.

