Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightPathanapuramchevron_rightഗണേഷ്​കുമാറിനെതിരെ...

ഗണേഷ്​കുമാറിനെതിരെ പ്രതിഷേധ മാർച്ച്​; സംഘർഷം

text_fields
bookmark_border
protest
cancel
camera_alt

കെ.​ബി. ഗ​ണേ​ഷ്കു​മാ​ര്‍, എം.​എ​ല്‍.​എ സ്ഥാ​നം രാ​ജി​വെ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് യു.​ഡി.​എ​ഫ് പ്ര​തി​ഷേ​ധ മാ​ർ​ച്ചി​നി​ടെ പ്ര​വ​ര്‍ത്ത​ക​ര്‍ ബാ​രി​ക്കേ​ഡു​ക​ള്‍ മ​റി​ച്ചി​ടു​ന്നു

പ​ത്ത​നാ​പു​രം: സോ​ളാ​ര്‍ വി​ഷ​യ​ത്തി​ല്‍ കെ.​ബി. ഗ​ണേ​ഷ്കു​മാ​ര്‍ എം.​എ​ല്‍.​എ സ്ഥാ​നം രാ​ജി​വെ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് യു.​ഡി.​എ​ഫ് ജി​ല്ല ക​മ്മി​റ്റി ന​ട​ത്തി​യ പ്ര​തി​ഷേ​ധ മാ​ർ​ച്ചി​ൽ സം​ഘ​ർ​ഷം. നെ​ടു​പ​റ​മ്പി​ല്‍ നി​ന്നാ​രം​ഭി​ച്ച മാ​ര്‍ച്ച് ടൗ​ണ്‍ ചു​റ്റി എ​ത്തി​യ​പ്പോ​ൾ പ​ഞ്ചാ​യ​ത്ത് ഓ​ഫി​സി​ന് മു​ന്നി​ല്‍ പൊ​ലീ​സ് ത​ട​ഞ്ഞു. ബാ​രി​ക്കേ​ഡു​ക​ള്‍ ത​ള്ളി​യി​ടാ​നും ത​ക​ര്‍ക്കാ​നും ശ്ര​മി​ച്ച​ത് പൊ​ലീ​സും പ്ര​വ​ര്‍ത്ത​ക​രും ത​മ്മി​ല്‍ സം​ഘ​ര്‍ഷ​ത്തി​നി​ട​യാ​ക്കി.

ഇ​തി​നി​ടെ സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന ആ​ള്‍ക്കൂ​ട്ട​ത്തി​ല്‍ നി​ന്നും പൊ​ലീ​സി​നു നേ​രെ ക​ല്ലേ​റു​ണ്ടാ​യി. തു​ട​ര്‍ന്ന് ബാ​രി​ക്കേ​ഡു​ക​ള്‍ക്ക് മു​ക​ളി​ലു​ണ്ടാ​യി​രു​ന്ന പ്ര​വ​ര്‍ത്ത​ക​ര്‍ക്ക് നേ​രെ പൊ​ലീ​സ് ലാ​ത്തി​വീ​ശി. നേ​താ​ക്ക​ളും പൊ​ലീ​സു​കാ​രും ത​മ്മി​ല്‍ വാ​ക്കേ​റ്റ​ത്തി​നി​ട​യാ​ക്കി. മു​തി​ര്‍ന്ന നേ​താ​ക്ക​ള്‍ ഇ​ട​പെ​ട്ടാ​ണ് പ്ര​ശ്നം പ​രി​ഹ​രി​ച്ച​ത്. പ്ര​തി​ഷേ​ധ ധ​ര്‍ണ യു.​ഡി.​എ​ഫ് സം​സ്ഥാ​ന ക​ൺ​വീ​ന​ർ എം.​എം. ഹ​സ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ല ചെ​യ​ർ​മാ​ൻ കെ.​സി. രാ​ജ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

യു.​ഡി.​എ​ഫ് ചെ​യ​ർ​മാ​ൻ രാ​ധാ​മോ​ഹ​ന​ൻ, ഡി.​സി.​സി പ്ര​സി​ഡ​ന്‍റ്​ പി. ​രാ​ജേ​ന്ദ്ര​പ്ര​സാ​ദ്, ബി​ന്ദു കൃ​ഷ്ണ, എം.​എം. ന​സീ​ർ, ഷാ​ന​വാ​സ് ഖാ​ൻ, വ​ക്ക​നാ​ട് രാ​ധാ​കൃ​ഷ്ണ​ൻ, സി.​ആ​ര്‍. ന​ജീ​ബ്, വേ​ണു ഗോ​പാ​ൽ, സു​ധാ​ക​ര​ൻ പ​ള്ള​ത്ത്, അ​ഡ്വ. സു​ൽ​ഫി​ക്ക​ർ അ​ലി, ജ്യോ​തി​കു​മാ​ർ ചാ​മ​ക്കാ​ല, സൈ​മ​ൺ അ​ല​ക്സ്, പ്ര​കാ​ശ് മൈ​നാ​ഗ​പ്പ​ള്ളി, സു​ധീ​ർ മ​ല​യി​ൽ, ടി.​എം. ബി​ജു, എം. ​അ​ബ്ദു​ൽ റ​ഹ്‌​മാ​ൻ, അ​ല​ക്സ് മാ​ത്യു, റെ​ജി​മോ​ൻ വ​ർ​ഗീ​സ്, ബാ​ബു മാ​ത്യു, എം. ​ഷെ​യ്ഖ് പ​രീ​ത്, പ​ള്ളി​ത്തോ​പ്പി​ൽ ഷി​ബു, സ​ലാം, സാ​ജു​ഖാ​ൻ, ബ്രി​ജേ​ഷ് എ​ബ്ര​ഹാം, സി.​കെ. രാ​ധാ​കൃ​ഷ്ണ​ൻ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kollam newsProtestGaneshkumar
News Summary - Protest march against Ganesh Kumar
Next Story