Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightPathanapuramchevron_rightപ്രതിയുമായി...

പ്രതിയുമായി പിടിവലിക്കിടെ പൊലീസ് തോക്കിൽനിന്ന്​ വെടി പൊട്ടി; അഞ്ചുപേര്‍ക്ക് പരിക്ക്

text_fields
bookmark_border
പ്രതിയുമായി പിടിവലിക്കിടെ പൊലീസ് തോക്കിൽനിന്ന്​ വെടി പൊട്ടി; അഞ്ചുപേര്‍ക്ക് പരിക്ക്
cancel

പ​ത്ത​നാ​പു​രം: പ്ര​തി​യെ കീ​ഴ്പ്പെ​ടു​ത്താ​നു​ള്ള പി​ടി​വ​ലി​ക്കി​ടെ പൊ​ലീ​സ് റി​വോ​ള്‍വ​റി​ല്‍നി​ന്ന്​ വെ​ടി​പൊ​ട്ടി. പ്ര​തി​യും പൊ​ലീ​സു​കാ​രു​മു​ള്‍പ്പെ​ടെ അ​ഞ്ചു​പേ​ര്‍ക്ക് പ​രി​ക്കേ​റ്റു. പ്ര​തി പു​ന​ലൂ​ര്‍ മ​ണി​യാ​ര്‍ ച​രു​വി​ള​വീ​ട്ടി​ല്‍ മു​കേ​ഷ്, പ​ത്ത​നാ​പു​രം സ്റ്റേ​ഷ​നി​ലെ എ​സ്.​ഐ അ​രു​ണ്‍കു​മാ​ര്‍, സി.​പി.​ഒ​മാ​രാ​യ വി​ഷ്ണു, സാ​ബു ലൂ​ക്കോ​സ്, വീ​നി​ത് എ​ന്നി​വ​ര്‍ക്കാ​ണ് പ​രി​ക്ക്. പി​റ​വ​ന്തൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പു​ന്ന​ല​യി​ല്‍ ഞാ​യ​റാ​ഴ്ച പു​ല​ര്‍ച്ച​യാ​യി​രു​ന്നു സം​ഭ​വം. ക​ഴി​ഞ്ഞ​ദി​വ​സം പു​ന്ന​ല ശി​വ​ക്ഷേ​ത്ര​ത്തി​ലും പു​ന്ന​ല സ​ര്‍ക്കാ​ര്‍ ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലും മോ​ഷ​ണം ന​ട​ന്നി​രു​ന്നു. അ​ന്വേ​ഷ​ണ​ത്തി​ൽ 25ല​ധി​കം മോ​ഷ​ണ​ക്കേ​സു​ക​ളി​ല്‍ പ്ര​തി​യാ​യ മു​കേ​ഷ് പു​ന്ന​ല ചാ​ച്ചി​പ്പു​ന്ന​യി​ലെ ഭാ​ര്യ​വീ​ട്ടി​ല്‍ ഉ​ണ്ടെ​ന്ന് വി​വ​രം ല​ഭി​ച്ചു. സം​ശ​യ​ത്തെ തു​ട​ര്‍ന്ന് ശ​നി​യാ​ഴ്ച രാ​ത്രി പ​ട്രോ​ളി​ങ്ങി​ല്‍ ഉ​ണ്ടാ​യി​രു​ന്ന എ​സ്.​ഐ അ​രു​ണ്‍കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം പു​ന്ന​ല​യി​ലെ വീ​ട്ടി​ലെ​ത്തി.

പി​ടി​കൂ​ടാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ വീ​ടി​ന്​ പു​റ​ത്തി​റ​ങ്ങി​യ പ്ര​തി ക​ത്തി​യും മ​റ്റ്​ മാ​ര​കാ​യു​ധ​ങ്ങ​ളും ഉ​പ​യോ​ഗി​ച്ച് പൊ​ലീ​സി​നെ ആ​ക്ര​മി​ച്ചു. പൊ​ലീ​സു​കാ​ര​ന്‍റെ ക​ഴു​ത്തി​ല്‍ ക​ത്തി​െ​വ​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തി. ജീ​വ​ര​ക്ഷാ​ർ​ഥം എ​സ്.​ഐ തോ​ക്ക് എ​ടു​ത്ത​പ്പോ​ൾ മു​കേ​ഷ് അ​തി​ല്‍ പി​ടി​ച്ചു. പി​ടി​വ​ലി​ക്കി​ടെ വെ​ടി പൊ​ട്ടി. മു​കേ​ഷി​ന്‍റെ ഇ​ട​തു​ക​ണ്ണി​ന് സ​മീ​പ​ത്താ​ണ് പ​രി​ക്കേ​റ്റ​ത്.

Show Full Article
TAGS:pathanapuram police 
News Summary - Police fired at the accused during the abduction; Five people were injured
Next Story