Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightPathanapuramchevron_rightജനങ്ങളുടെ സംതൃപ്തി...

ജനങ്ങളുടെ സംതൃപ്തി സര്‍ക്കാറിന്റെ മുന്‍ഗണന -മന്ത്രി ജെ. ചിഞ്ചുറാണി

text_fields
bookmark_border
government
cancel
camera_alt

പ​ത്ത​നാ​പു​ര​ത്ത്​ ന​ട​ന്ന താ​ലൂ​ക്കുതല അ​ദാ​ല​ത് മന്ത്രി ജെ. ചിഞ്ചുറാണി ഉദ്​ഘാടനം ചെയ്യുന്നു

പ​ത്ത​നാ​പു​രം: സേ​വ​ന​ങ്ങ​ളി​ല്‍ ജ​ന​ങ്ങ​ള്‍ക്ക് സം​തൃ​പ്തി ഉ​ണ്ടാ​കു​ക​യെ​ന്ന​താ​ണ് സ​ര്‍ക്കാ​റി​ന്റെ മു​ന്‍ഗ​ണ​ന​യെ​ന്ന് മ​ന്ത്രി ജെ. ​ചി​ഞ്ചു​റാ​ണി. സം​സ്ഥാ​ന മ​ന്ത്രി​സ​ഭ​യു​ടെ ര​ണ്ടാം വാ​ര്‍ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ‘ക​രു​ത​ലും കൈ​ത്താ​ങ്ങും’ പ​ത്ത​നാ​പു​രം താ​ലൂ​ക്കുത​ല അ​ദാ​ല​ത് ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു മ​ന്ത്രി. സ​ര്‍ക്കാ​ര്‍ സം​വി​ധാ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ജ​ന​ങ്ങ​ളു​ടെ പ​രാ​തി​ക​ള്‍ അ​തി​വേ​ഗം പ​രി​ഹ​രി​ക്ക​പ്പെ​ടു​ന്ന​തി​നാ​ണ് മ​ന്ത്രി​മാ​ര്‍ നേ​രി​ട്ട് അ​ദാ​ല​ത്തു​ക​ള്‍ ന​ട​ത്തു​ന്ന​ത്. വ​ര്‍ഷ​ങ്ങ​ള്‍ പ​ഴ​ക്ക​മു​ള്ള പ്ര​ശ്ന​ങ്ങ​ളാ​ണ് ഇ​തുവ​ഴി പ​രി​ഹ​രി​ക്കു​ന്ന​തെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

മ​ന്ത്രി കെ.​എ​ന്‍. ബാ​ല​ഗോ​പാ​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​ങ്ങ​ളു​ടെ പ​രാ​തി​ക​ള്‍ കാ​ര്യ​ക്ഷ​മ​മാ​യി പ​രി​ഹ​രി​ക്കു​ന്ന​തി​ല്‍ അ​ദാ​ല​ത്തു​ക​ള്‍ മാ​തൃ​ക​യാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​ദാ​ല​ത്തി​ല്‍ 274 പ​രാ​തി​ക​ളാ​ണ് ഓ​ണ്‍ലൈ​നാ​യി ല​ഭി​ച്ച​ത്. ഇ​തി​ല്‍ 181 എ​ണ്ണം തീ​ര്‍പ്പാ​ക്കി. നേ​രി​ട്ട് 136 പ​രാ​തി​ക​ള്‍ ല​ഭി​ച്ചു. ഇ​തി​ല്‍ 10 ദി​വ​സ​ത്തി​നു​ള്ളി​ല്‍ ന​ട​പ​ടി സ്വീ​ക​രി​ക്കും. ലൈ​ഫ് മി​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ട്ട് പ​രാ​തി​ക​ള്‍ക്ക് അ​നു​കൂ​ല ന​ട​പ​ടി​യു​ണ്ടാ​യി.

ബി.​പി.​എ​ല്‍ വി​ഭാ​ഗ​ത്തി​ല്‍ അ​നു​വ​ദി​ച്ച റേ​ഷ​ന്‍ കാ​ര്‍ഡു​ക​ള്‍, ഫെ​യ​ര്‍ വാ​ല്യൂ, സ്ഥി​ര​താ​മ​സ സ​ര്‍ട്ടി​ഫി​ക്ക​റ്റു​ക​ള്‍ എ​ന്നി​വ​യും വി​ത​ര​ണം ചെ​യ്തു. ഓ​രോ വ​കു​പ്പി​നും പ്ര​ത്യേ​ക കൗ​ണ്ട​റു​ക​ള്‍, പ​രാ​തി ത​യാ​റാ​ക്കാ​നു​ള്ള സ​ഹാ​യം, അ​ഗ്നി​ര​ക്ഷാ​സേ​ന ഉ​ള്‍പ്പെ​ടു​ന്ന സു​ര​ക്ഷ, ല​ഘു​ഭ​ക്ഷ​ണം എ​ന്നി​വ​യും ത​യാ​റാ​ക്കി​യി​രു​ന്നു. ക​ല​ക്ട​ര്‍ അ​ഫ്‌​സാ​ന പ​ര്‍വീ​ണ്‍, ഡെ​പ്യൂ​ട്ടി ക​ല​ക്ട​ര്‍ എ​ഫ്. റോ​യ്കു​മാ​ര്‍, എ.​ഡി.​എം ആ​ര്‍. ബീ​നാ​റാ​ണി എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Governmentsatisfactionpeoples
News Summary - People's satisfaction is the government's priority - Minister J Chinchurani
Next Story