ഉൾഗ്രാമങ്ങളിലേക്ക് ബസ് സർവിസ് ഇല്ല; യാത്രക്കാർ ദുരിതത്തിൽ
text_fieldsപ്രതീകാത്മക ചിത്രം
പത്തനാപുരം: കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്ന് ഉൾഗ്രാമങ്ങളിലേക്ക് ബസ് സർവിസുകൾ പുനരാരംഭിക്കണമെന്ന ആവശ്യം ശക്തമായി. പത്തനാപുരം-പറങ്കിമാംമുകൾ-നടുത്തേരി-അമ്പലം നിരപ്പ്-പാണ്ടിത്തിട്ട-വഴി ഏനാത്ത്, പത്തനാപുരം പട്ടാഴി ദർഭ വഴി കൊട്ടാരക്കര, പത്തനാപുരം-പിടവൂർ-പുളിവിള-അയത്തിൽ വഴി കൊട്ടാരക്കര, പത്തനാപുരം-ചെങ്കിങ്കിലാത്ത് വഴി ഏനാത്ത്, പത്തനാപുരം-വെള്ളങ്ങാട്-പുത്തലത്ത് മുക്ക്-രണ്ടാലുംമൂട് വഴി കൊട്ടരക്കര, പത്തനാപുരം-മങ്കോട്-അംബേദ്കർ കോളനി, പത്തനാപുരം-കടുവാത്തോട്-ചെളിക്കുഴി വഴി അടൂർ, പത്തനാപുരം-രണ്ടാലുംമൂട്-അരിങ്ങട വഴി കൊട്ടാരക്കര, പത്തനാപുരം-പുന്നല-കറവൂർ വഴി പുനലൂർ എന്നിങ്ങനെ ബസ് സർവിസുകൾ ആരംഭിക്കണമെന്നാണ് ആവശ്യം.
ഇതിൽ പല റൂട്ടുകളിലും നേരത്തെ മിനി ബസ് സർവിസുകൾ ഉണ്ടായിരുന്നതാണ്. എന്നാൽ കളക്ഷൻ കുറവാണെന്ന പേരിൽ, സർവിസുകൾ പിൻവലിച്ചതാണെന്ന് നാട്ടുകാർ പറയുന്നു. കൃത്യനിഷ്ഠയോടെ സ്കൂൾ വിദ്യാർഥികൾക്ക് കൂടി പ്രയോജനപ്പെടും വിധം ബസ് സർവിസുകൾ അടിയന്തരമായി പുനരാരംഭിക്കണമെന്നാണ് ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

