മാലിന്യംതള്ളുന്നത് പതിവാകുന്നു; നടപടിയില്ല
text_fieldsജനസഞ്ചാര മേഖലയിൽ കുട്ടികൾക്കുപയോഗിച്ച ഡയപ്പറുകൾ കുന്നുകൂട്ടി ഇട്ടിരിക്കുന്നു
പത്തനാപുരം: ടൗണുമായി ചേർന്നുകിടക്കുന്ന മാർക്കറ്റ് വാർഡിൽ മാലിന്യം നിക്ഷേപിക്കുന്നത് പതിവായിട്ടും ഇതിനെതിരെ നടപടിയില്ല. ജനത ജങ്ഷനിൽനിന്ന് പൊലീസ് സ്റ്റേഷൻ ഭാഗത്തേക്ക് പോകുന്ന റോഡിലാണ് കുട്ടികൾക്കുപയോഗിച്ച ഡയപ്പർ ഉൾപ്പെടെ മാലിന്യം വലിച്ചെറിയുന്നത്.
ഇവിടെ മാലിന്യം കുന്നുകൂടിയിട്ടും നീക്കാൻപോലും നടപടി ഉണ്ടാകുന്നില്ല. തുറസ്സായ സ്ഥലത്തിടുന്നത് പല തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകും. ഈച്ച, കൊതുക് തുടങ്ങിയ കീടങ്ങൾ ഇതിലൂടെ വർധിക്കുമെന്നതും ആശങ്കജനകമാണ്.
ഇവ എളുപ്പത്തിൽ ചീഞ്ഞ് പോകില്ല. ഇതിലൂടെ മണ്ണും വെള്ളവും മലിനമാവുകയും കൃഷിയിടങ്ങൾക്കും പരിസ്ഥിതിക്കും ദോഷം ചെയ്യുകയും ചെയ്യും. തുറസ്സായ സ്ഥലങ്ങളിലും ജലാശയങ്ങളിലും ഡയപ്പറുകൾ തള്ളുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കാൻ അധികൃതർ തയാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

