പത്തനാപുരം: ഉറങ്ങിക്കിടന്ന ജ്യേഷ്ഠനെ തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവ് പിടിയിൽ.
പത്തനാപുരം കാനച്ചിറ അൽ അമീൻ സ്കൂളിനു സമീപം ഗോകുലത്തിൽ രഘുവിെൻറ മകൻ ഗോകുലാണ് (23) പിടിയിലായത്.
ഇയാളുടെ ജ്യേഷ്ഠനായ വിനോദ് ഭവനത്തിൽ രാഹുലാണ് ആക്രമണത്തിനിരയായത്. ഗോകുല് പാറക്കല്ല് കൊണ്ട് രാഹുലിെൻറ തലക്കടിക്കുകയായിരുന്നു. വധശ്രമത്തിന് പൊലീസ് കേസെടുത്തു. ഇൻസ്പെക്ടർ രാജീവിെൻറ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രതിയെ അറസ്റ്റ് ചെയ്തു.