പത്തനാപുരം: യുദ്ധം വിതച്ച ദുരിതങ്ങളില്‍ നിന്ന് ജന്മനാട്ടിൽ എത്തിയ ആശ്വാസത്തിലാണ് മാങ്കോട് സ്വദേശിനിയായ ആമിന. യുക്രെയിനില്‍ മെഡിക്കല്‍ വിദ്യാര്‍ഥിനിയായ പത്തനാപുരം മാങ്കോട് ഫിർദൗസിൽ ദിലീഫ്-നിസ ദമ്പതികളുടെ മകള്‍ ആമിനാ ദീലിഫ് ഏറെ ദുരിതപർവങ്ങൾ താണ്ടിയാണ് നാട്ടിലെത്തിയത്.
എം.ബി.ബി.എസ് നാലാം വർഷ വിദ്യാർഥിയാണ്. പോളണ്ടിൽ എത്തിയ ശേഷമാണ് ഭക്ഷണം കിട്ടിയതെന്നും പറയുന്നു. മാതാപിതാക്കൾ വിദേശത്താണ്. പിതാവിന്‍റെ അച്ഛനമ്മമാരോെടാപ്പമാണ് മാങ്കോടുള്ള കുടുംബവീട്ടിൽ താമസം.