പത്തനാപുരം : ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിൽ തിരുവനന്തപുരം ആനക്കുടി പൂപ്പുറത്ത് പുത്തൻവീട്ടിൽ ശ്രീകാന്ത് (37) പിടിയിലായി.
പാതിരിക്കൽ അരീക്കൽ പടിഞ്ഞാറ്റതിൽ പുത്തൻ വീട്ടിൽ മിനിയുടെ (35) പരാതിയെ തുടര്‍ന്നാണ് പൊലീസ് നടപടി. മുമ്പ് ഭാര്യയെ ഉപദ്രവിച്ചതിനെതുടർന്ന് പൊലീസ് കേസെടുക്കുകയും പ്രതി റിമാൻഡിലാകുകയും ചെയ്തിരുന്നു.
ജയിലിൽനിന്ന് പുറത്തിറങ്ങിയശേഷം വീണ്ടും ഭാര്യയെ ഉപദ്രവിക്കുകയും കുത്തിക്കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു. പ്രതിയെ പത്തനാപുരം പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി.