കുന്നിക്കോട്: പാറയുമായി എത്തിയ ടിപ്പര്‍ ലോറി തലകീഴായി മറിഞ്ഞു. ഡ്രൈവർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.
ശനിയാഴ്ച രാവിലെ ഒമ്പതോടെ പട്ടാഴി കൊല്ലായി ജങ്ഷനിലായിരുന്നു അപകടം. പട്ടാഴിയിലെ പാറമടയിൽ നിന്നുപാറ കയറ്റി വന്ന ടിപ്പർ ലോറി നിയന്ത്രണംവിട്ട് പാലത്തിൽ നിന്നും തലകീഴായി മറിയുകയായിരുന്നു. ലോറിയുടെ ക്യാബിനിൽ കുടിങ്ങിയ ഡ്രൈവർ ഷിനുവിനെ നാട്ടുകാരാണ് രക്ഷപ്പെടുത്തിയത്. കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.