Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightPathanapuramchevron_rightവോട്ടുകാലത്ത്​ ജോയൽ...

വോട്ടുകാലത്ത്​ ജോയൽ റെജിയും തിരക്കിലാണ്...

text_fields
bookmark_border
joel reji
cancel
camera_altജോയൽ റെജി

പ​ത്ത​നാ​പു​രം: സ്ഥാ​നാ​ര്‍ഥി​ക​ൾ​ക്കൊ​പ്പം ജോ​യ​ല്‍ റെ​ജി​യും തി​ര​ക്കി​ലാ​ണ്.

തെ​ര​ഞ്ഞെ​ടു​പ്പ് ഗാ​ന​ങ്ങ​ള്‍ക്ക് ത​െൻറ ശ​ബ്​​ദ​ത്തി​ലൂ​ടെ വി​സ്മ​യം സൃ​ഷ്​​ടി​ക്കു​ക​യാ​ണ് പി​റ​വ​ന്തൂ​ര്‍ ക​റ​വൂ​ര്‍ പു​ത്ത​ന്‍ ക​ട​യി​ല്‍ റെ​ജി - ജാ​ന്‍സി ദ​മ്പ​തി​ക​ളു​ടെ മ​ക​ന്‍ ജോ​യ​ല്‍ റെ​ജി. ഇ​ത്ത​വ​ണ മു​ന്ന​ണി​ക​ള്‍ക്കാ​യി തെ​ര​ഞ്ഞെ​ടു​പ്പ് ഗാ​ന​ങ്ങ​ള്‍ ആ​ല​പി​ക്കു​ന്ന​ത് ഈ ​പ​ത്താം ക്ലാ​സു​കാ​ര​നാ​ണ്.

പ​ത്ത​നാ​പു​രം സെൻറ്​ സ്​​റ്റീ​ഫ​ന്‍സ് ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പ​ത്താം ക്ലാ​സ് വി​ദ്യാ​ര്‍ഥി​യാ​ണ്. മൂ​ന്നു​വ​യ​സ്സു​മു​ത​ല്‍ സം​ഗീ​തം അ​ഭ്യ​സി​ക്കു​ന്ന ജോ​യ​ല്‍ 2016ലെ ​തെ​ര​ഞ്ഞെ​ടു​പ്പ്​ പ്ര​ചാ​ര​ണ​ത്തി​ലും പാ​ടി​യി​രു​ന്നു. ഇ​ത്ത​വ​ണ 'എ​ല്ലാ​രും ചൊ​ല്ല​ണ്....', 'അ​സ​ര്‍ മു​ല്ല...' എ​ന്നീ വ​രി​ക​ളു​ടേ​ത​ട​ക്കം നി​ര​വ​ധി പാ​ര​ഡി ഗാ​ന​ങ്ങ​ളാ​ണ് പാ​ടി​യ​ത്‌. ഇ​തി​ന് പു​റ​മെ വി​വി​ധ വേ​ദി​ക​ളി​ൽ സി​നി​മാ​ഗാ​ന​ങ്ങ​ളും മാ​പ്പി​ള​പ്പാ​ട്ടു​ക​ളും പാ​ടാ​റു​ണ്ട്.

ഒാ​ട​നാ​വ​ട്ടം രാ​ജ​ന്‍ കോ​സ്മി​ക്കി​െൻറ ശി​ക്ഷ​ണ​ത്തി​ല്‍ ക​ര്‍ണാ​ടി​ക് സം​ഗീ​തം പ​രി​ശീ​ലി​ക്കു​ന്നു​ണ്ട്. ഗാ​ന​ങ്ങ​ള്‍ വീ​ട്ടി​ല്‍ ത​ന്നെ പാ​ടി ​െറ​ക്കോ​ഡ്​ ചെ​യ്ത​ശേ​ഷം പി​ന്ന​ണി​കൂ​ടി ഉ​ള്‍പ്പെ​ടു​ത്താ​നാ​യി ​െറ​ക്കോ​ഡി​ങ്​ സ്​​റ്റു​ഡി​യോ​ക​ള്‍ക്ക് ന​ല്‍കും.

മാ​താ​പി​താ​ക്ക​ൾ ന​ല്‍കു​ന്ന പ​രി​ശീ​ല​ന​വും വേ​ദി​ക​ളി​ലെ​ത്തു​മ്പോ​ള്‍ സ​ഹാ​യ​ക​മാ​കു​ന്ന​താ​യി ജോ​യ​ല്‍ പ​റ​യു​ന്നു. പി​താ​വ് റെ​ജി വെ​ല്‍ഡി​ങ്​ തൊ​ഴി​ലാ​ളി​യാ​ണ്. ക​ര്‍ഷ​ക​വി​പ​ണി ജീ​വ​ന​ക്കാ​രി​യാ​ണ് മാ​താ​വ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pathanapuramElection Songcampaign song
News Summary - joel reji busy with election campaign songs
Next Story