Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightPathanapuramchevron_rightകുടിവെള്ള പദ്ധതികൾ...

കുടിവെള്ള പദ്ധതികൾ അവതാളത്തിൽ; ദുരിതമകലാതെ കടയ്ക്കാമൺ ഗ്രാമം

text_fields
bookmark_border
കുടിവെള്ള പദ്ധതികൾ അവതാളത്തിൽ; ദുരിതമകലാതെ കടയ്ക്കാമൺ ഗ്രാമം
cancel

പ​ത്ത​നാ​പു​രം: വ​ര​ൾ​ച്ച രൂ​ക്ഷ​മാ​യ​തോ​ടെ കു​ടി​വെ​ള്ള​ത്തി​നാ​യി നെ​ട്ടോ​ട്ട​മോ​ടു​ക​യാ​ണ് പി​റ​വ​ന്തൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ക​ട​യ്ക്കാ​മ​ൺ അം​ബേ​ദ്ക​ർ ഗ്രാ​മം. ഏ​ക​ദേ​ശം ആ​യി​ര​ത്തി​ൽ​പ​രം കു​ടും​ബ​ങ്ങ​ൾ തി​ങ്ങി​പ്പാ​ർ​ക്കു​ന്ന ഗ്രാ​മം ര​ണ്ട് കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ളെ​യാ​ണ് ആ​ശ്ര​യി​ക്കു​ന്ന​ത്.

കു​രി​യോ​ട്ടു​മ​ല കു​ടി​വെ​ള്ള പ​ദ്ധ​തി​യും, ജ​ൽ ജീ​വ​ൻ മി​ഷ​ൻ ക​ട​യ്ക്കാ​മ​ൺ ഗ്രാ​മീ​ണ കു​ടി​വെ​ള്ള പ​ദ്ധ​തി​യും. ഇ​തി​ൽ കു​രി​യോ​ട്ടു​മ​ല കു​ടി​വെ​ള്ള പ​ദ്ധ​തി ഉ​ന്ന​തി​ന​ഗ​റി​ന്റെ ഒ​രു ഭാ​ഗ​ത്തും, ജ​ൽ​ജീ​വ​ൻ മി​ഷ​ൻ പ​ദ്ധ​തി ഉ​ന്ന​തി ന​ഗ​റി​ന്റെ മ​റു ഭാ​ഗ​ത്തു​മാ​യാ​ണ് കു​ടി​വെ​ള്ള​മെ​ത്തി​ക്കു​ന്ന​ത്.

എ​ന്നാ​ൽ കു​രി​യോ​ട്ടു​മ​ല കു​ടി​വെ​ള്ള പ​ദ്ധ​തി​യി​ൽ​നി​ന്ന് യ​ഥാ​സ​മ​യ​ങ്ങ​ളി​ൽ വെ​ള്ള​മെ​ത്താ​റി​ല്ലെ​ന്ന് ഗ്രാ​മ​വാ​സി​ക​ൾ പ​റ​യു​ന്നു. കൃ​ത്യ​മാ​യ രീ​തി​യി​ൽ വെ​ള്ളം പ​മ്പ് ചെ​യ്യാ​ൻ ക​ഴി​യാ​ത്ത​താ​ണ് ഇ​തി​ന് കാ​ര​ണ​മാ​യി ചൂ​ണ്ടി​ട്ട​പ്പെ​ടു​ന്ന​ത്. പ​ത്ത​നാ​പു​രം പ​ഞ്ചാ​യ​ത്തി​ന്റെ വി​വി​ധ​മേ​ഖ​ല​ക​ളി​ലേ​ക്കും കു​ടി​വെ​ള്ള​മെ​ത്തി​ക്കു​ന്ന പ​ദ്ധ​തി​യാ​ണ് കു​രി​യോ​ട്ടു​മ​ല കു​ടി​വെ​ള്ള പ​ദ്ധ​തി. ഗ്രാ​മീ​ണ​വാ​സി​ക​ൾ​ക്ക് സ​മ്പൂ​ർ​ണ​മാ​യി കു​ടി​വെ​ള്ള​മെ​ത്തി​ക്കു​ന്ന​തി​നാ​യി ക​മീ​ഷ​ൻ ചെ​യ്ത ജ​ൽ​ജീ​വ​ൻ മി​ഷ​ൻ ക​ട​യ്ക്കാ​മ​ൺ ഗ്രാ​മീ​ണ കു​ടി​വെ​ള്ള പ​ദ്ധ​തി ഇ​പ്പോ​ൾ നോ​ക്കു​കു​ത്തി​യാ​യ അ​വ​സ്ഥ​യി​ലാ​ണ്. 2003 ഡി​സം​ബ​ർ 15നാ​ണ് പ​ദ്ധ​തി ക​മീ​ഷ​ൻ ചെ​യ്ത​ത്. ഇ​വി​ടെ പ​മ്പി​ങ് മു​ട​ങ്ങി​യി​ട്ട് മാ​സ​ങ്ങ​ളാ​യെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. തു​ട​ർ​ച്ച​യാ​യി മോ​ട്ടോ​ർ ത​ക​രാ​റി​ലാ​കു​ന്ന​താ​ണ് പ​മ്പി​ങ്ങി​ന് ത​ട​സ്സം സൃ​ഷ്ടി​ക്കു​ന്ന​ത്. ഇ​തു​മൂ​ലം വേ​ന​ലി​ൽ നൂ​റു​ക​ണ​ക്കി​ന് കു​ടും​ബ​ങ്ങ​ൾ വെ​ള്ള​മി​ല്ലാ​തെ നെ​ട്ടോ​ട്ട​മോ​ടു​ക​യാ​ണ്.

പ​മ്പി​ങ്ങു​ള്ള സ​മ​യ​ങ്ങ​ളി​ൽ ക​ല​ക്ക​വെ​ള്ള​മാ​ണ് വീ​ടു​ക​ളി​ൽ എ​ത്തി​യി​രു​ന്ന​തെ​ന്നും നാ​ട്ടു​കാ​ർ പ​റ​യു​ന്നു. കു​ന്നും മ​ല​യും താ​ണ്ടി പ​ല​രും ദൂ​ര​സ്ഥ​ല​ങ്ങ​ളി​ൽ​നി​ന്ന് കു​ടി​വെ​ള്ളം ശേ​ഖ​രി​ക്കു​ക​യാ​ണ് പ​തി​വ്.

കൂ​ലി​പ്പ​ണി ചെ​യ്ത് കു​ടും​ബം പോ​റ്റു​ന്ന നി​ർ​ധ​ന​ർ​ക്ക് പ​ണം ന​ൽ​കി ​കു​ടി​വെ​ള്ളം വാ​ങ്ങാ​ൻ പോ​ലും ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണ്. കൊ​ടും​​വേ​ന​ലി​ലും കു​ടി​വെ​ള്ളം ല​ഭി​ക്കാ​തെ ആ​യി​ര​ക്ക​ണ​ക്കി​ന് പേ​ർ ബു​ദ്ധി​മു​ട്ടു​ന്ന​ത് അ​ധി​കൃ​ത​ർ ക​​ണ്ടി​ല്ലെ​ന്ന് ന​ടി​ക്കു​ക​യാ​ണെ​ന്ന പ​രാ​തി​യാ​ണു​യ​രു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Local NewsKollam Newsswingdrinking water projects
News Summary - Drinking water projects in full swing; Kadakkamon village free from hardships
Next Story