കൊച്ചിക്കടവ് പാലം നിർമാണം പുരോഗമിക്കുന്നു
text_fieldsപത്തനാപുരം ഗാന്ധിഭവനെയും കൊച്ചിക്കടവിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പാലത്തിന്റെ നിർമാണം പുരോഗമിക്കുന്നു
പത്തനാപുരം: കുണ്ടയം കൊച്ചിക്കടവ് പാലം നിര്‍മ്മാണം പുരോഗമിക്കുന്നു. പട്ടാഴി പഞ്ചായത്തിനെയും പത്തനാപുരം പഞ്ചായത്തിനെയും ബന്ധിപ്പിച്ചാണ് കല്ലടയാറിന് കുറുകെ പുതിയ പാലം നിര്‍മ്മിക്കുന്നത്. 98 മീറ്റര്‍ നീളത്തിലാണ് പാലം. മൂന്ന് തൂണുകളിലായി നാല് സ്പാനുകളാണ് പാലം നിര്‍മ്മിക്കുക. തൂണുകളുടെ കോണ്ക്രീറ്റ്പ്രവര്ത്തികളാണ് നിലവില്‍ പുരോഗമിക്കുന്നത്. ആറിന്റെ വശങ്ങളും സംരക്ഷണഭിത്തി നിര്‍മ്മിച്ച് ബലപ്പെടുത്തും. രണ്ട് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കൊച്ചീക്കടവ് പാലം പത്തനാപുരം മണ്ഡലത്തില്‍ കല്ലടയാറിന് കുറുകെ വരുന്ന ആറാമത്തെ പാലമാണ്.
9.50 കോടി രൂപയാണ് പദ്ധതി വിഹിതം. പാലം യാഥാര്‍ത്ഥ്യമായാല്‍ പത്തനാപുരം ,പട്ടാഴി യാത്രകൾ വേഗത്തിലാകും. പത്തനാപുരം പഞ്ചായത്തിലെ ഗാന്ധിഭവന് ജങ്ഷനെയും പട്ടാഴി പഞ്ചായത്തിലെ കൊച്ചിക്കടവ് ജങ്ഷനെയും ബന്ധിപ്പിക്കുന്നതാണ് പാലം. വര്‍ഷങ്ങളായി കടത്തുവള്ളത്തെ മാത്രം ആശ്രയിച്ചിരുന്ന രണ്ട് പ്രദേശങ്ങളുടെ ഏറെ നാളത്തെ ആവശ്യമായിരുന്നു പാലം.