ഭാര്യയെയും മക്കളെയും ഭര്‍ത്താവ് അപായപ്പെടുത്താന്‍ ശ്രമിച്ചതായി പരാതി
text_fieldsപത്തനാപുരം: ഭാര്യയെയും മക്കളെയും ഭർത്താവ് വാഹനത്തിൽ കൊണ്ടുപോയി അപകടപ്പെടുത്താൻ ശ്രമിച്ചതായി പരാതി. കാര്യറ സ്വദേശിയായ വീട്ടമ്മയാണ് ഭർത്താവിനെതിരെ പൊലീസിൽ പരാതി നൽകിയത്. ഇവരുടെ മക്കൾ ദിവസങ്ങളായി പുനലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
കഴിഞ്ഞദിവസം വൈകുന്നേരം മക്കളെ ഡിസ്ചാർജ് ചെയ്ത ശേഷം ഭാര്യയെയും കൂട്ടി പിക്അപ്പില്‍ അലിമുക്ക് അച്ചൻകോവിൽ പാതയിൽ പോയി. റൂട്ടില്‍ തൊടിക്കണ്ടത്തിനും കോട്ടക്കയത്തിനും മധ്യേ നിരത്തുപാറയില് െവച്ച് വാഹനം പാതയോരത്തെ മണ്‍തിട്ടയിലേക്ക് ഇടിച്ചുകയറ്റി അപകടപ്പെടുത്താൻ ശ്രമിച്ചതായി ഭാര്യയുടെ പരാതിയിൽ പറയുന്നു. ഈ സമയം എതിരെ വന്ന കാർയാത്രികര്‍ സംശയം തോന്നി വാഹനത്തിൽ നിന്നിറങ്ങി കാര്യങ്ങൾ അന്വേഷിക്കുകയായിരുന്നു.
ഭാര്യ പറഞ്ഞതനുസരിച്ച് നാട്ടുകാരെ വിവരമറിയിക്കുകയും അവിടെനിന്നും ഇവരെ സമീപത്തെ വീട്ടിലേക്ക് മാറ്റുകയും ചെയ്തു. ബന്ധുക്കളെ അറിയിച്ചതിനെ തുടർന്ന് അവർ സംഭവസ്ഥലത്തെത്തി ഭാര്യയും മക്കളെയും കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. തുടര്‍ന്ന് വെള്ളിയാഴ്ച വൈകുന്നേരത്തോടെ ഭാര്യ പത്തനാപുരം െപാലീസിൽ പരാതി നൽകുകയായിരുന്നു. സംഭവത്തിൽ പത്തനാപുരം പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

