പത്തനാപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ വിവിധ രാഷ്്ട്രീയ പാർട്ടികൾക്ക് വേണ്ടിയുള്ള അനൗൺസ്മെൻറ് തിരക്കിലാണ് സ്ഥാനാർഥി കൂടിയായ കെ.വൈ. സുനറ്റ്.
ഇത്തവണ ടൗൺ നോർത്ത് വാർഡിൽനിന്നാണ് കേരള കോൺഗ്രസ് ജോസ് വിഭാഗത്തിെൻറ പ്രതിനിധിയായി ഇേദ്ദഹം ജനവിധി തേടുകയാണ്. പത്താം വയസ്സ് മുതൽ അനൗണ്‍സ്മെൻറ് രംഗത്തുണ്ട്. തെരഞ്ഞെടുപ്പുകളിലും ആരാധാനാലയങ്ങളുടെ പരിപാടികളിലും നാട്ടിലെ പൊതുപരിപാടികളിലും അനൗൺസറായി.
കഴിഞ്ഞ ലോക്സഭ, നിയമസഭ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുകളിൽ നിരവധി സ്ഥാനാർഥികൾക്ക് വോട്ടഭ്യർഥന സുനറ്റിെൻറ ശബ്ദത്തിലായിരുന്നു.
ഇത്തവണയും നിരവധിയാളുകൾ ഈ ശബ്ദം തേടിയെത്തി. സ്വന്തം പ്രചാരണത്തിനും ഭവനസന്ദർശനത്തിനുമിടക്ക് സമയം കണ്ടെത്തി മറ്റുള്ളവർക്കുവേണ്ടിയും അദ്ദേഹം അനൗണ്‍സ്മെൻറുകള്‍ െറക്കോര്‍ഡ് ചെയ്തു. മാധ്യമപ്രവർത്തകനും അധ്യാപകനും കൂടിയാണ് സുനറ്റ്.