പത്തനാപുരം: വാഹനങ്ങളോടുള്ള ഇഷ്ടം കൊണ്ട് വീടിന് ചുറ്റും ട്രെയിനുണ്ടാക്കി ഗൃഹനാഥന്‍. പിറവന്തൂർ പഞ്ചായത്തിലെ വാഴത്തോപ്പിൽ പുത്തൻകട ശിവദാസ് വിലാസത്തിൽ അഭിലാഷാണ് മതിലിന് പകരം തീവണ്ടിയുടെ മാതൃക പുനരാവിഷ്കരിച്ചത്. കെട്ടിടനിർമാണ ജോലികള്‍ ചെയ്തുവന്ന അഭിലാഷ് സ്വന്തമായാണ് മതില്‍ നിർമിച്ചത്.
പഠനകാലത്ത് തുടര്‍ച്ചയായി കൊല്ലത്തേക്ക് ട്രെയിനില്‍ സഞ്ചരിച്ചിരുന്നു. ഇതാണ് വാഹനകമ്പത്തിലേക്ക് എത്തിച്ചത്. ഇതിനെത്തുടർന്നാണ് ചുറ്റുമതിൽ ട്രെയിനിെൻറ മാതൃകയില്‍ നിർമിച്ചത്. വീടിെൻറ മുറ്റത്ത് മറ്റൊരു കൗതുകവും അഭിലാഷ് ഒരുക്കിയിട്ടുണ്ട്. വീടിനുമുന്നിലെ കിണറിനുള്ള ആള്‍മറ ട്രാക്ടര്‍ ചക്രത്തിെൻറ മാതൃകയിലാണ്.
വീടിനകത്തും ആകര്‍ഷകമായ നിരവധി ഡിസൈനുകള്‍ ഇദ്ദേഹം ഒരുക്കിയിട്ടുണ്ട്. ഭാര്യ മഞ്ജുവാണ് കൗതുകജോലികൾക്ക് അഭിലാഷിന് പിന്തുണ നൽകുന്നത്. എഴാം ക്ലാസ് വിദ്യാർഥിയായ ഗിരി, ഒന്നരവയസ്സുള്ള മയൂഖ എന്നിവർ മക്കൾ.