Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightPathanapuramchevron_rightഭൂമി തരംമാറ്റാൻ...

ഭൂമി തരംമാറ്റാൻ കൈക്കൂലി; വില്ലേജ് അസിസ്റ്റന്റിനെ വിജിലൻസ് അറസ്റ്റ് ചെയ്തു

text_fields
bookmark_border
ഭൂമി തരംമാറ്റാൻ കൈക്കൂലി; വില്ലേജ് അസിസ്റ്റന്റിനെ വിജിലൻസ് അറസ്റ്റ് ചെയ്തു
cancel
camera_alt

കൈ​ക്കൂ​ലി​ക്കേ​സി​ൽ പി​ടി​യി​ലാ​യ അ​സി​സ്റ്റ​ന്റ് വി​ല്ലേ​ജ് ഓ​ഫി​സ​റി​ൽ നി​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ വി​വ​ര​ങ്ങ​ൾ തേ​ടു​ന്നു

പ​ത്ത​നാ​പു​രം: ഭൂ​മി ത​രം​മാ​റ്റി ന​ൽ​കു​ന്ന​തി​ന് കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ വി​ല്ലേ​ജ് അ​സി​സ്റ്റ​ന്റി​നെ വി​ജി​ല​ൻ​സ് സം​ഘം പി​ടി​കൂ​ടി. പി​റ​വ​ന്തൂ​ർ വി​ല്ലേ​ജ് ഓ​ഫി​സി​ലെ വി​ല്ലേ​ജ് അ​സി​സ്റ്റ​ന്റും തി​രു​വ​ന​ന്ത​പു​രം പേ​ട്ട സ്വ​ദേ​ശി​യു​മാ​യ മു​ഹ​മ്മ​ദ് ഖാ​നെ​യാ​ണ് കൊ​ല്ലം വി​ജി​ല​ൻ​സ് ഡി​വൈ.​എ​സ്.​പി എ​സ്.​എ​സ്. ബൈ​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ക​യ്യോ​ടെ പി​ടി​കൂ​ടി​യ​ത്.

പി​റ​വ​ന്തൂ​ർ സ്വ​ദേ​ശി​യാ​യ പ​രാ​തി​ക്കാ​ര​ന്റെ മാ​താ​വി​ന്റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള 34 സെ​ന്റ് ഭൂ​മി ത​രം​മാ​റ്റി​ന​ൽ​കു​ന്ന​തി​നാ​ണ് 10,000 രൂ​പ കൈ​ക്കൂ​ലി​യാ​യി ആ​വ​ശ്യ​പ്പെ​ട്ട​ത്. ഭൂ​മി ത​രം മാ​റ്റി ന​ൽ​കു​ന്ന​തി​ന് പു​ന​ലൂ​ർ ആ​ർ.​ഡി.​ഒ ഓ​ഫി​സി​ൽ ന​ൽ​കി​യി​രു​ന്ന അ​പേ​ക്ഷ ഇ​തി​ന്റെ ഫെ​യ​ർ വാ​ല്യൂ ക​ണ​ക്കാ​ക്കു​ന്ന​തി​നു​വേ​ണ്ടി വി​ല്ലേ​ജ് ഓ​ഫി​സി​ലേ​ക്ക് അ​യ​ച്ചു​ന​ൽ​കി​യി​രു​ന്നു. ന​ട​പ​ടി പൂ​ർ​ത്തി​യാ​ക്കി ഫ​യ​ൽ വി​ല്ലേ​ജ് ഓ​ഫീ​സി​ൽ നി​ന്നും ആ​ർ.​ഡി.​ഒ ഓ​ഫീ​സി​ലേ​ക്ക് മ​ട​ക്കി അ​യ​ച്ചു​വെ​ങ്കി​ലും അ​പാ​ക​ത​ക​ളെ തു​ട​ർ​ന്ന് വീ​ണ്ടും തി​രി​ച്ച​യ​ച്ചു.

പി​ന്നീ​ട് പ​രാ​തി​ക്കാ​ര​ൻ പി​റ​വ​ന്തൂ​ർ വി​ല്ലേ​ജ് ഓ​ഫീ​സി​ൽ അ​ന്വേ​ഷി​ച്ച​പ്പോ​ൾ ഫ​യ​ൽ കാ​ണു​ന്നി​ല്ലെ​ന്നാ​യി​രു​ന്നു മ​റു​പ​ടി. ഫ​യ​ൽ ശ​രി​യാ​ക്കി ത​രാ​ൻ വി​ല്ലേ​ജ് അ​സി​സ്റ്റ​ന്റ് പ​രാ​തി​ക്കാ​ര​നോ​ട് 10,000 രൂ​പ കൈ​ക്കൂ​ലി ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഒ​രു സു​ഹൃ​ത്ത് മു​ഖേ​ന​യാ​ണ് പ​രാ​തി​ക്കാ​ര​ൻ വി​ല്ലേ​ജ് അ​സി​സ്റ്റ​ന്റു​മാ​യി ആ​ദ്യം ഫോ​ണി​ൽ ബ​ന്ധ​പ്പെ​ട്ട​ത്. പി​ന്നീ​ട് നേ​രി​ട്ട് എ​ത്തി​യ​പ്പോ​ഴും ഇ​ത് ആ​വ​ർ​ത്തി​ച്ചു.

തു​ട​ർ​ന്ന് വെ​ള്ളി​യാ​ഴ്ച വി​ല്ലേ​ജ് അ​സി​സ്റ്റ​ന്റ് പ​രാ​തി​ക്കാ​ര​ന്‍റെ സു​ഹൃ​ത്തി​നെ വി​ളി​ച്ച് പ​ണം ആ​വ​ശ്യ​പ്പെ​ട്ടു. ഗൂ​ഗി​ൾ പേ ​വ​ഴി​യോ നേ​രി​ട്ടോ പ​ണം ന​ൽ​കാ​നാ​യി​രു​ന്നു ആ​വ​ശ്യം. ഇ​തേ​തു​ട​ർ​ന്നാ​ണ് പ​രാ​തി​ക്കാ​ര​ൻ വി​ജി​ല​ൻ​സി​നെ സ​മീ​പി​ച്ച​ത്. ഇ​ത​നു​സ​രി​ച്ച് വി​ജി​ല​ൻ​സ് ന​ൽ​കി​യ പ​തി​നാ​യി​രം രൂ​പ​യു​മാ​യി പ​രാ​തി​ക്കാ​ര​ൻ ശ​നി​യാ​ഴ്ച വി​ല്ലേ​ജ് ഓ​ഫീ​സി​നു മു​ന്നി​ലെ​ത്തി. രാ​വി​ലെ സ്ഥ​ല​ത്തെ​ത്തി​യ വി​ജി​ല​ൻ​സ് സം​ഘം സം​ഭ​വ​ങ്ങ​ൾ നി​രീ​ക്ഷി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. ഇ​തി​നി​ടെ വി​ല്ലേ​ജ് ഓ​ഫി​സി​ന് പു​റ​ത്തു​വ​ന്ന വി​ല്ലേ​ജ് അ​സി​സ്റ്റ​ന്റ് മു​ഹ​മ്മ​ദ്‌​ഖാ​ൻ പ​രാ​തി​ക്കാ​ര​നി​ൽ​നി​ന്ന് 10,000 രൂ​പ കൈ​പ്പ​റ്റി. ഇ​തോ​ടെ വി​ജി​ല​ൻ​സ് സം​ഘം മു​ഹ​മ്മ​ദ്‌​ഖാ​നെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ന​ട​പ​ടി ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി ഇ​യാ​ളെ കൊ​ല്ലം വി​ജി​ല​ൻ​സ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി. വി​ജി​ല​ൻ​സ് ഡി​വൈ.​എ​സ്.​പി​ക്ക് പു​റ​മെ ഉ​ദ്യോ​ഗ​സ്ഥ​ന്മാ​രാ​യ ബി​ജു, ജ​സ്റ്റി​ൻ ജോ​ൺ, ഇ​ഗ്‌​നേ​ഷ്യ​സ് തു​ട​ങ്ങി​യ​വ​രും സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു.ര​ണ്ടു വ​ർ​ഷ​മാ​യി മു​ഹ​മ്മ​ദ് ഖാ​ൻ പി​റ​വ​ന്തൂ​രി​ൽ എ​ത്തി​യി​ട്ട്. 22 വ​ർ​ഷ​ത്തെ സ​ർ​വി​സു​ള്ള മു​ഹ​മ്മ​ദ്‌​ഖാ​ൻ നാ​ലു​മാ​സ​ത്തി​നു​ശേ​ഷം സ​ർ​വി​സി​ൽ​നി​ന്ന് വി​ര​മി​ക്കാ​നി​രി​ക്കെ​യാ​ണ് കൈ​ക്കൂ​ലി കേ​സി​ൽ പി​ടി​യി​ലാ​കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bribeVillage assistantconvert landarrests government
News Summary - Bribe to convert land; Vigilance arrests village assistant
Next Story