Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightPathanapuramchevron_rightരണ്ട് കോടിയുടെ ഹാഷിഷ്...

രണ്ട് കോടിയുടെ ഹാഷിഷ് ഓയിലുമായി ആന്ധ്ര സ്വദേശികള്‍ പിടിയില്‍

text_fields
bookmark_border
രണ്ട് കോടിയുടെ ഹാഷിഷ് ഓയിലുമായി ആന്ധ്ര സ്വദേശികള്‍ പിടിയില്‍
cancel

പ​ത്ത​നാ​പു​രം: ര​ണ്ടു കോ​ടി​യോ​ളം രൂ​പ വി​ല വ​രു​ന്ന ഹാ​ഷി​ഷ് ഓ​യി​ലു​മാ​യി ആ​ന്ധ്ര സ്വ​ദേ​ശി​ക​ളെ പി​ടി​കൂ​ടി. വി​ശാ​ഖ​പ​ട്ട​ണം സ്വ​ദേ​ശി​ക​ളാ​യ രാ​മു (24), മു​ര​ല്ല ശ്രാ​വ​ൺ കു​മാ​ർ (27) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. കൊ​ല്ലം റൂ​റ​ൽ ഡാ​ൻ​സാ​ഫ് ടീ​മും പ​ത്ത​നാ​പു​രം പൊ​ലീ​സും ചേ​ർ​ന്ന്​ ന​ട​ത്തി​യ സം​യു​ക്ത പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​രു​വ​രും പി​ടി​യി​ലാ​യ​ത്. ഇ​വ​രി​ൽ​നി​ന്ന്​ 965 ഗ്രാം ​ഹാ​ഷി​ഷ് ഓ​യി​ൽ ക​ണ്ടെ​ടു​ത്തു.

കൊ​ല്ലം ജി​ല്ല​യു​ടെ കി​ഴ​ക്ക​ൻ മേ​ഖ​ല​ക​ളി​ലെ മൊ​ത്ത​ക​ച്ച​വ​ട​ക്കാ​ർ​ക്ക് വ​ൻ​തോ​തി​ൽ ല​ഹ​രി​വ​സ്തു​ക്ക​ൾ എ​ത്തി​ച്ചു​കൊ​ടു​ക്കു​ന്ന​താ​യി ല​ഭി​ച്ച വി​വ​ര​ത്തി‍െൻറ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്. വി​ശാ​ഖ​പ​ട്ട​ണ​​ത്തെ ല​ഹ​രി മാ​ഫി​യ സം​ഘ​ത്തി​ലെ പ്ര​ധാ​നി​യാ​ണ് രാ​മു​വെ​ന്ന് പൊ​ലീ​സ് പ​റ​യു​ന്നു. ഹാ​ഷി​ഷ് ഓ​യി​ൽ പ്ലാ​സ്റ്റി​ക് ക​വ​റു​ക​ളി​ൽ പൊ​തി​ഞ്ഞ്​ ബാ​ഗി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു.

ആ​ന്ധ്ര​യി​ൽ​നി​ന്ന് കാ​യം​കു​ള​ത്ത്​ ട്രെ​യി​ൻ ഇ​റ​ങ്ങി​യ ഇ​വ​ർ അ​വി​ടെ​നി​ന്ന് ഓ​ട്ടോ​റി​ക്ഷ​യി​ലാ​ണ് പ​ത്ത​നാ​പു​ര​ത്തെ​ത്തി​യ​ത്. കൊ​ല്ലം റൂ​റ​ൽ ജി​ല്ല പൊ​ലീ​സ് മേ​ധാ​വി കെ.​ബി. ര​വി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഡാ​ൻ​സാ​ഫ് ടീം ​അം​ഗ​ങ്ങ​ളാ​യ ഡി​വൈ.​എ​സ്.​പി ആ​ര്‍. അ​ശോ​ക് കു​മാ​ർ, എ​സ്.​ഐ ബി​ജു പി.​കോ​ശി, ശി​വ​ശ​ങ്ക​ര​പി​ള്ള, അ​നി​ൽ​കു​മാ​ർ, അ​ജ​യ് കു​മാ​ർ, രാ​ധാ​കൃ​ഷ്ണ​പി​ള്ള, എ​സ്. ജ​യ​കൃ​ഷ്ണ​ൻ, ര​വീ​ന്ദ്ര​ൻ നാ​യ​ർ മ​ധു​സൂ​ദ​ന​ൻ പി​ള്ള, രാ​ജേ​ഷ്, ബി​ജു ജി.​എ​സ് നാ​യ​ർ, സ​ഞ്ജീ​വ് മാ​ത്യു തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ്​ അ​റ​സ്റ്റ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drug
News Summary - Andhra Pradesh native arrested with Rs 2 crore worth of hashish oil
Next Story