ജാമ്യത്തിലിറങ്ങി വിദേശത്തേക്ക് കടന്ന പ്രതി പിടിയിൽ
text_fieldsമുഹമ്മദ് ഷാ
പത്തനാപുരം: കോടതിയിൽനിന്ന് ജാമ്യമെടുത്ത് വിദേശത്തേക്ക് കടന്ന പ്രതിയെ പിടികൂടി. നടുക്കുന്ന് പുത്തൻ പറമ്പിൽ വീട്ടിൽ മുഹമ്മദ് ഷാ (41) ആണ് അറസ്റ്റിലായത്.
ചാരായം വാറ്റ് കേസിൽ 2021 ൽ റിമാൻഡിലായ പ്രതി കോടതിയിൽ നിന്നു ജാമ്യം നേടിയശേഷം വിദേശത്തേക്ക് കടക്കുകയായിരുന്നു. വിചാരണക്ക് ഹാജരാകാതെ ഒഴിഞ്ഞുമാറിനടന്ന ഇയാൾക്കെതിരെ കൊട്ടാരക്കര അബ്കാരി കോടതി വാറന്റ് പുറപ്പെടുവിച്ചതിനെതുടർന്ന് അന്വേഷണം നടത്തിവന്ന പൊലീസ് ഇയാൾ നാട്ടിലെത്തിയ വിവരം മനസ്സിലാക്കി അറസ്റ്റ് ചെയ്യുകയായിരുന്നു.
പത്തനാപുരം എസ്.ഐ ശരത്ലാല്, എ.എസ്.ഐ ശ്രീലാൽ, സീനിയർ സിവിൽ പോലീസ് ഓഫീസർ ശബരീഷ്, സിവിൽ പൊലീസ് ഓഫിസർമാരായ സുമിത്ത്, ജാബിർ എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.

