Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightPathanapuramchevron_rightഓടിക്കൊണ്ടിരുന്ന കാറിൽ...

ഓടിക്കൊണ്ടിരുന്ന കാറിൽ മരക്കൊമ്പ്​ വീണ്​ യാത്രികക്ക്​ പരിക്ക്

text_fields
bookmark_border
ഓടിക്കൊണ്ടിരുന്ന കാറിൽ മരക്കൊമ്പ്​ വീണ്​ യാത്രികക്ക്​ പരിക്ക്
cancel
camera_alt

പു​ന​ലൂ​ര്‍-കാ​യം​കു​ളം പാ​ത​യി​ല്‍ ശാ​ലേം​പു​രം ജ​ങ്​​ഷ​ന് സ​മീ​പം ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​റി​ന് മു​ക​ളി​ലേ​ക്ക് മ​ര​ത്തി​ന്‍റെ ശി​ഖ​രം ഒ​ടി​ഞ്ഞു​വീ​ണ നി​ല​യി​ല്‍

പ​ത്ത​നാ​പു​രം: പു​ന​ലൂ​ര്‍-​കാ​യം​കു​ളം പാ​ത​യി​ല്‍ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​റി​ന് മു​ക​ളി​ലേ​ക്ക് മ​ര​ത്തി​ന്‍റെ ശി​ഖ​രം ഒ​ടി​ഞ്ഞു​വീ​ണ് യാ​ത്രി​ക​ക്ക്​ പ​രി​ക്കേ​റ്റു. കാ​ര്‍ പൂ​ര്‍ണ​മാ​യും ത​ക​ര്‍ന്നു. വ്യാ​ഴാ​ഴ്ച രാ​വി​ലെ 11 മ​ണി​യോ​ടെ പ​ത്ത​നാ​പു​രം ശാ​ലേം​പു​രം ജ​ങ്​​ഷ​ന് സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം.

ശാ​ലേം​പു​രം വൈ​ദ്യ​ന്‍വീ​ട്ടി​ല്‍ സാ​റാ​മ്മ ലാ​ലി(70)​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ന​ഗ​ര​ത്തി​ലെ ബാ​ങ്കി​ല്‍ വ​ന്ന ശേ​ഷം തി​രി​കെ പോ​കു​ക​യാ​യി​രു​ന്നു സാ​റാ​മ്മ. ഡ്രൈ​വ​ര്‍ സെ​ല്‍വ​രാ​ജ് പ​രി​ക്കേ​ല്‍ക്കാ​തെ ര​ക്ഷ​പെ​ട്ടു. റോ​ഡ് വ​ശ​ത്ത് ഉ​ണ്ടാ​യി​രു​ന്ന മ​രു​തി​മ​ര​ത്തി​ന്‍റെ മു​ക​ള്‍ഭാ​ഗ​മാ​ണ് കാ​റി​ന് മു​ക​ളി​ലേ​ക്ക് വീ​ണ​ത്. അ​പ​ക​ടാ​വ​സ്ഥ​യി​ല്‍ നി​ന്ന മ​ര​ത്തി​ന്‍റെ ചു​വ​ട്ടി​ല്‍ ബു​ധ​നാ​ഴ്ച രാ​ത്രി​യി​ല്‍ തീ​യി​ട്ടി​രു​ന്നു​വെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ള്‍ പ​റ​യു​ന്നു. ഫ​യ​ര്‍ഫോ​ഴ്സ്​ തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി.

എ​ന്നാ​ല്‍ പൂ​ര്‍ണ​മാ​യും അ​ണ​ഞ്ഞി​രു​ന്നി​ല്ല. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ സാ​റാ​മ്മ​യെ തി​രു​വ​ല്ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. അ​പ​ക​ട​ത്തെ തു​ട​ര്‍ന്ന് അ​ടൂ​ര്‍ പ​ത്ത​നാ​പു​രം പാ​ത​യി​ല്‍ മ​ണി​ക്കൂ​റു​ക​ളോ​ളം ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ട്ടു. നാ​ട്ടു​കാ​രാ​ണ് മ​രം നീ​ക്കം ചെ​യ്ത് ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:InjuryMoving CarTree
News Summary - A tree branch fell on a moving car
Next Story