ഷെൽട്ടർ ഹോം നിർമാണം ഇഴയുന്നു; തെരുവുനായ് ശല്യം രൂക്ഷം
text_fieldsപത്തനാപുരം: മൂന്ന് വർഷം മുമ്പ് ജില്ല പഞ്ചായത്ത് മുൻകൈയെടുത്ത് പിറവന്തൂർ പഞ്ചായത്തിലെ കുരിയോട്ടുമലയിൽ ആരംഭിച്ച ഷെൽട്ടർ ഹോമിന്റെ നിർമാണം പൂർത്തിയായില്ല. ഗ്രാമപഞ്ചായത്ത് അധികൃതർ തടിതപ്പുമ്പോൾ തെരുവുകളിൽ നായ്ക്കൾ പെറ്റു പെരുകുകയാണ്. മജിസ്‌ട്രേട്ട് കോടതി പരിസരം മുതൽ താലൂക്ക് ആശുപത്രിയിൽ വരെ നായ് ശല്യമാണ്.
കഴിഞ്ഞ ജില്ല പഞ്ചായത്ത് ഭരണസമിതിയാണ് ഷെൽട്ടർ ഹോം നിർമാണത്തിന് സ്ഥലം കണ്ടെത്തിയത്. പുതിയ ഭരണ സമിതി അധികാരമേറ്റെങ്കിലും നാളിതുവരെ പ്രവർത്തനങ്ങൾ വിലയിരുത്തിയില്ല. കഴിഞ്ഞ വർഷം മേയ് അഞ്ചിനാണ് കുന്നിക്കോട് ശാസ്ത്രി ജംങ്‌ഷൻ ജാസ്മിൻ മൻസിലിൽ നിയ ഫൈസൽ (8) തെരുവുനായുടെ കടിയേറ്റ് ചികിത്സയിലിരിക്കെ മരിച്ചത്. അന്ന് ഷെൽട്ടർ ഹോം യാഥാർഥ്യമാക്കുന്നതിനെ കുറിച്ച് അധികൃതർ വാതോരാതെ പ്രസംഗിച്ചു. എന്നാൽ ആ കുടുംബത്തിന് വേണ്ട സഹായം എത്തിക്കുന്നതിൽ പോലും അധികൃതർ പരാജയപ്പെട്ടു. തെരുവുനായ്കളെ വന്ധ്യംകരണം ചെയ്യാൻ നടപടികൾ ഉപേക്ഷിച്ചമട്ടിലാണ്. കഴിഞ്ഞ ഒന്നരവർഷത്തിനിടെ നൂറോളം പേർക്ക് താലൂക്കിൽ തന്നെ തെരുവുനായ്ക്കളുടെ ആക്രമണത്തിൽ പരിക്കേറ്റു. വിളക്കുടി, പത്തനാപുരം, പട്ടാഴി, തലവൂർ, പിറവന്തൂർ, പട്ടാഴി വടക്കേക്കര പഞ്ചായത്തുകളിലെല്ലാം ദിനംപ്രതി തെരുവുനായ് ശല്യം വർധിക്കുകയാണ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

